KeralaLatest NewsLocal news
ജലനിരപ്പ് ഉയർന്നു; ഇടുക്കി പാംബ്ല അണക്കെട്ട് തുറക്കും:രാത്രി 10മണി മുതൽ ഘട്ടം ഘട്ടമായാണ് ഷട്ടറുകൾ ഉയർത്തുക

ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി പാംബ്ല അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും. ജലനിരപ്പ് 252 അടിയിലെത്തിയതോടെയാണ് തീരുമാനം. രാത്രി 10മണി മുതൽ ഘട്ടം ഘട്ടമായാണ് ഷട്ടറുകൾ ഉയർത്തുക.
253 അടിയാണ് അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്. ഇടുക്കിയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ലോവർ പെരിയാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി പെരിയാറിൽ നിർമിച്ചതാണ് പാംബ്ല അണക്കെട്ട്.



