KeralaLatest News

ഡിഇഒ കസേരകളില്‍ ആളില്ല; 41 ഡിഇഒമാര്‍ വേണ്ടിടത്ത് ആകെയുള്ളത് 20 പേര്‍; കുട്ടികളുടെ കണക്കെടുപ്പ് പോലും നടന്നിട്ടില്ല

സംസ്ഥാനത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ കസേരകളില്‍ ആളില്ല. 41 ഡിഇഒമാരില്‍ നിലവില്‍ ഉള്ളത് 20 പേര്‍ മാത്രം. പ്രമോഷന്‍ പട്ടിക ഇറങ്ങാത്തതാണ് പ്രതിസന്ധി. കുട്ടികളുടെ കണക്കെടുപ്പ് പോലും നടന്നിട്ടില്ല. അധിക ചുമതല നല്‍കിയിരിക്കുന്നതിനാല്‍ എഇഒമാരുടെ ജോലിയും അവതാളത്തിലാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രമോഷന്‍ ലിസ്റ്റ് പുറത്തിറക്കേണ്ടതായിരുന്നുവെന്നും അത് അവര്‍ ചെയ്തിരുന്നില്ലെന്നുമാണ് വിദ്യാഭ്യാസ നല്‍കുന്ന വിശദീകരണം. യുഡിഎഫ് സര്‍ക്കാരും പ്രമോഷന്‍ നടത്തുന്ന നടപടിക്രമം പൂര്‍ത്തിയാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട നടപടി പുരോഗമിക്കുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം.

സംസ്ഥാനത്ത് എത്ര വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സ്‌കൂളുകളില്‍ പഠിക്കുന്നു എന്നതിന്റെ കണക്കെടുപ്പ് പോലും ഡിഇഒമാരുടെ അഭാവം മൂലം നടന്നിട്ടില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!