രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യാൻ മോദി’; രാജ്യത്തെ 1500-ലധികം കേന്ദ്രങ്ങളിൽ സംവാദ പരിപാടി

രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യാൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. ദേശീയ കായിക ദിനമായ 29ന് ഓൺലൈനായി സംവദിക്കും. രാജ്യത്തെ 1500-ലധികം കേന്ദ്രങ്ങളിൽ സംവാദ പരിപാടി നടക്കും. ഖേലോ ഇന്ത്യ സംവാദ് പദ്ധതിയുടെ ഭാഗമാണ് അഭിസംബോധന നടക്കുക. ചടങ്ങിൽ കായികതാരങ്ങളും പങ്കെടുക്കും.പി.ടി. ഉഷ, പി.ആർ. ശ്രീജേഷ്, അഞ്ജു ബോബി ജോർജ്, മേരി കോം, സൈന നേഹ്‌വാൾ, ഗഗൻ നാരംഗ് ഉൾപ്പെടെയുള്ള മുൻനിര കായിക പ്രതിഭകൾ യുവാക്കളുമായി അദ്ദേഹം അനുഭവങ്ങൾ പങ്കുവെക്കും. ഓഗസ്റ്റ് 27 മുതൽ 29 വരെ ആഘോഷങ്ങൾ നടക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 27 ന് രാവിലെ 11:50 മുതൽ രാജ്യത്തുടനീളമുള്ള യുവതാരങ്ങളുമായും യുവാക്കളുമായും വെർച്വൽ ആയി സംവദിക്കും. പരിപാടിയുടെ ഭാഗമായി, കാംഗ്രയിലെയും ചമ്പയിലെയും യുവാക്കൾക്കും കായികതാരങ്ങൾക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം ലഭിക്കും. കാംഗ്രയിൽ നിന്നും ചമ്പയിൽ നിന്നും രണ്ട് പേർ വീതം ഉൾപ്പെടെ നാല് പേർ പങ്കെടുക്കും.രാജ്യത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന കായിക ഭൂപ്രകൃതി മനസ്സിലാക്കുന്നതിനും, കായിക പ്രതിഭകളുമായി സംവദിക്കുന്നതിനും, സ്വന്തം ആശയങ്ങളും അഭിലാഷങ്ങളും പങ്കിടുന്നതിനും യുവാക്കൾക്ക് ഒരു വേദി ഒരുക്കുന്നതിന് മൂന്ന് ദിവസത്തെ പരിപാടി സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മികച്ച കായിക ഐക്കണുകളിൽ ഒരാളായ മേജർ ധ്യാൻ ചന്ദിന്റെ സ്മരണാർത്ഥം ആചരിക്കുന്ന ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29 ന് ആഘോഷങ്ങൾ സമാപിക്കും



