മൂന്നാറിൽ രാഷ്ട്രീയ ജനതാദൾ ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുസമ്മേളനവും നയവിശദീകരണ യോഗവും സംഘടിപ്പിച്ചു

പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനകീയ വിഷയങ്ങളിൽ പാർട്ടിയുടെ നയങ്ങളും നിലപാടുകളും പൊതുജനങ്ങളിലേക്കും പ്രവർത്തകരിലേക്കും എത്തിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഇടുക്കി ജില്ലയിലെ മലയോര ജനതയും തോട്ടം തൊഴിലാളികളും നേരിടുന്ന കാർഷിക, പാരിസ്ഥിതിക പ്രശ്നങ്ങൾക്കൊപ്പം സാധാരണക്കാരുടെ വിവിധ ആവശ്യങ്ങളും യോഗത്തിൽ ചർച്ചയായി. തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ പാർട്ടി സ്വീകരിക്കുന്ന നിലപാടുകളും വിശദീകരിച്ചു.
ആർജെഡി ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് ടി.എം. ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാർട്ടി നാഷണൽ കൗൺസിൽ അംഗം സലീം മടവൂർ ഉദ്ഘാടനം ചെയ്തു.
തമിഴ്നാട് ആർജെഡി ഓർഗനൈസിംഗ് പ്രസിഡന്റ് ഷൺമുഖൻ രാമചന്ദ്രൻ, ഇടുക്കി ജില്ലാ പ്രസിഡന്റ് കോയാമ്പാട്ട്, നാഷണൽ കൗൺസിൽ അംഗങ്ങളായ സിറാജുദ്ദീൻ, എസ്.എൻ. വെങ്കിടേശൻ, സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ജോസഫ്, ജില്ലാ സെക്രട്ടറിമാരായ സൂട്ട് സാമി , കെ.കെ. ദിലീപ്കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ജോൺ, ആർവൈജെഡി ജില്ലാ പ്രസിഡന്റ് സുനിൽ തക്കേക്കര, മോട്ടോർ ആൻഡ് എൻജിനീയറിംഗ് ലേബർ സെന്റർ ജില്ലാ പ്രസിഡന്റ് സി.കെ. ലെനിൻ, നിയോജകമണ്ഡലം സെക്രട്ടറി ശ്രീജേഷ് പുത്തൻപുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.



