KeralaLatest News
പെരുമ്പാവൂരിൽ യുവാവ് അറസ്റ്റിലായത് കഞ്ചാവുമായി; ഫോൺ പരിശോധനയിൽ ബന്ധുവായ കുഞ്ഞിനെ ബലാത്സംഗം ചെയ്യുന്ന ദൃശ്യം

കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈൽ ഫോണിൽ പീഡനദൃശ്യം. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരുമ്പാവൂർ പോലീസ് ഇയാളെ 120 ഗ്രാം കഞ്ചാവുമായി പിടികൂടുന്നത്. തുടർന്ന് പ്രതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ വാങ്ങിയ പോലീസ് കഞ്ചാവിന്റെ ഉറവിടങ്ങൾ തേടി പരിശോധനകൾ നടത്തിയപ്പോഴാണ് ഇയാൾ തന്നെ ചിത്രീകരിച്ച പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽനിന്ന് ലഭിച്ചത്.
ഇയാളുടെ ബന്ധുവായ നാല് വയസ്സുള്ള കുട്ടിയാണ് ബലാത്സംഗത്തിന് ഇരയാക്കിയിരിക്കുന്നത്. ഇയാൾ കുട്ടിയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നും ലഹരിക്ക് അടിമയാണെന്നുമാണ് പോലീസ് നിഗമനം. പെരുമ്പാവൂർ പോലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഇയാൾക്കെതിരേ പോക്സോ കേസ് ചുമത്തി. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
.