
ഇടുക്കി : ഉടുമ്പന്നൂർ തൊട്ടിപ്പറമ്പിൽ വീട്ടിൽ ഫൈസൽ ജബ്ബാർ (33), ചിലവ് പാലക്കാട്ട് വീട്ടിൽ അജിൽ (29), അജിലിന്റെ സഹോദരൻ അഖിൽ (22) എന്നിവരെയാണ് തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ സ്ക്വാഡും കരിമണ്ണൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
14-04-2026 തിയതി കരിമണ്ണൂർ ചിലവ് ഭാഗത്ത് വച്ച് വില്പനക്കായി സൂക്ഷിച്ചിരുന്ന സിബ് ലോക്ക് കവർ ഉൾപ്പെടെ 20 ഗ്രാം എം ഡി എം എയാണ് കണ്ടെത്തിയത്തൊ.
തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ ഷംസുദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരീഷ് ബാബു, സിവിൽ പോലീസ് ഓഫീസർ മഹേഷ് രാജ്, എന്നിവരും കരിമണ്ണൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സൈദ് മുഹമ്മദ്, ബേബി ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അൻസാർ അലിയാർ, സിവിൽ പോലീസ് ഓഫീസർ ശിഹാബുദീൻ എന്നിവരടങ്ങിയ പോലീസ് സംഘം ആണ്പി പ്രതികളെ പിടികൂടിയത്.



