KeralaLatest NewsLocal news

വാഗമണ്ണിൽ ‘വനവാസം’ ഉദ്ഘാടനം ചെയ്ത് വി.ഡി.സതീശന്‍; ട്രോൾ പൂരം…

വാഗമണ്ണില്‍ ‘വനവാസ’ത്തിന് തുടക്കമിട്ട് വി.ഡി.സതീശന്‍. യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസമെന്ന വാക്കുകള്‍ ട്രോള്‍ ആയിരിക്കെയാണ് വാഗമണ്ണില്‍ ‘വനവാസം’ എന്ന റിസോര്‍ട്ട് പ്രതിപക്ഷനേതാവ് ഉദ്ഘാടനം ചെയ്തത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയില്ലെങ്കിൽ പൂർണ്ണ ഉത്തരവാദിത്വമേറ്റെടുത്ത് താൻ വനവാസത്തിന് പോകുമെന്ന പ്രഖ്യാപനം. വോട്ടെടുപ്പ് കഴിഞ്ഞതോടെ വനവാസം വീണ്ടും ചർച്ചയായി. ഇതിനിടെയാണ് പ്രതിപക്ഷ നേതാവ് വാഗമണ്ണിൽ താമസിക്കാൻ എത്തിയത്. ഇതോടെ ട്രോളുകളുടെ പൊടിപൂരം. പക്ഷേ ട്രോളുകളിൽ തെല്ലും കുലുക്കമില്ലതെ വി ഡി വാഗമണ്ണിൽ റിസോർട്ട് ഉദ്ഘാടനത്തിനെത്തി. പേര് വനവാസം.

വാല്‍പാറ അപകടത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കർശന സുരക്ഷക്കിടെ വനവാസത്തിന് എത്തിയതല്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്ഘാടനം പൂർത്തിയാക്കി പ്രതിപക്ഷ നേതാവ് മലപ്പുറത്തേക്ക് പോയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!