BusinessKeralaLatest NewsLocal news

കേന്ദ്രസഹകരണ സ്ഥാപനമായ  ബി എല്‍ എമ്മിന്റെ അടിമാലി ബ്രാഞ്ചിന്റെ നവീകരിച്ച ഓഫീസ് തുറന്നു

അടിമാലി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നവയാണ് സഹകരണ സ്ഥാപനങ്ങള്‍. ഒരു സംസ്ഥാനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ അതാത് സംസ്ഥാനത്തിന്റെ സഹകരണ വകുപ്പും സഹകരണ രജിസ്ട്രാറും നിയന്ത്രിക്കുമ്പോള്‍ ഒന്നിലധികമോ രാജ്യത്താകമാനമോ പ്രവര്‍ത്തന പരിധിയുള്ള സഹകരണ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് കേന്ദ്ര സഹകരണവകുപ്പും സെന്‍ട്രല്‍ രജിസ്ട്രാറും ചേര്‍ന്നിട്ടാണ്. അത്തരത്തില്‍ കേന്ദ്ര സഹകരണ നിയമം 2002 അനുസരിച്ച് സഹകരണ മേഖലയില്‍ മാതൃകാപരവും അഭിമാനപരവുമായ നേട്ടം കൈവരിച്ച് മുമ്പോട്ട് പോകുന്ന കേന്ദ്രസഹകരണ സ്ഥാപനമാണ് ഭാരത് ലജന മള്‍ട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് അഥവ ബി എല്‍ എം.

2006ല്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തമാരംഭിച്ച ബി എല്‍ എം സൊസൈറ്റിക്കിന്ന് കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി 142ല്‍ അധികം ബ്രാഞ്ചുകളുണ്ട്. ബി എല്‍ എമ്മിന്റെ അടിമാലി ബ്രാഞ്ചിന്റെ നവീകരിച്ച ഓഫീസ് അടിമാലി കല്ലാര്‍ കല്ലാര്‍കുട്ടി റോഡില്‍ മോണിംഗ് സ്റ്റാര്‍ ആശുപത്രിക്ക് എതിര്‍വശമുള്ള പൊന്നപ്പാല ബില്‍ഡിംഗിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബി എല്‍ എം സൊസൈറ്റിയുടെ ഫൗണ്ടര്‍ ചെയര്‍മാന്‍ ആര്‍ പ്രേം കുമാര്‍ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മൂന്നാറിന്റെ പ്രവേശന കവാടമായ അടിമാലിയില്‍ കഴിഞ്ഞ 5 വര്‍ഷക്കാലമായി ബി എല്‍ എം സൊസൈറ്റി ഇടപാടുകാര്‍ക്ക് ഉത്തരവാദിത്വത്തോടും മികച്ചതുമായ സേവനം നല്‍കി മുമ്പോട്ട് പോകുകയാണ്. സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി മെച്ചപ്പെട്ട സൗകര്യത്തോടെയുള്ള ഓഫീസ് കെട്ടിടം എന്ന ലക്ഷ്യത്തോടെയാണ് നവീകരിച്ച ഓഫീസ് തുറന്നിട്ടുള്ളത്. നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് കരുണാമൂര്‍ത്തി, വൈസ് പ്രസിഡന്റുമാരായ ജോളി ആന്റണി, വേദവ്യാസന്‍, മുരുകന്‍, അഡ്മിന്‍ ഡയറക്ടര്‍ സിദ്വേശന്‍ നായര്‍, സീനിയര്‍ ഡയറക്ടര്‍ വി കെ സിബി, ബ്രാഞ്ച് കോഡിനേറ്റര്‍ എബിൻ മാണി, ബ്രാഞ്ച് ഇന്‍ ചാര്‍ജ്ജ് ആഷിത,ബിസിനസ് ഹെഡ് സനില്‍കുമാര്‍, റീജ്യണല്‍ ഹെഡ് റെജി മോന്‍, മാസ്റ്റര്‍ ട്രെയിനര്‍ ഷംസുദ്ദീന്‍, എന്നിവര്‍ പങ്കെടുത്തു.

ബി എല്‍ എം സൊസൈറ്റി, മെമ്പര്‍മാരുടെ ഉന്നമനത്തിന് വേണ്ടി ഇതിനോടകം നിരവധി പദ്ധതികള്‍ ആവിക്ഷക്കരിച്ചിട്ടുണ്ട്. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രാഞ്ചുമായി ബന്ധപ്പെടാവുന്നതാണ്. സാധാരണക്കാരായ ലക്ഷക്കണക്കിന് മെമ്പര്‍മാരുടെ ജീവിതത്തിന് വെളിച്ചമായി മാറാന്‍ ബി എല്‍ എമ്മിന് കഴിഞ്ഞിട്ടുണ്ടെന്നും ഇതിനായി ബി എല്‍ എം എന്ന സഹകരണ പ്രസ്ഥാനം വിവിധ പദ്ധതികളുമായി മുമ്പോട്ട് പോകുകയാണെന്നും സ്ഥാപന മാനേജ്‌മെന്ററിയിച്ചു. നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ സ്ഥാപന മാനേജ്‌മെന്റിനൊപ്പം ജീവനക്കാരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!