
അടിമാലി:അടിമാലിയിൽ നിന്നും മച്ചിപ്ലാവ് കുരങ്ങാട്ടി വഴി മാങ്കുളത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. മച്ചിപ്ലാവിന് സമീപം ദേശിയപാതയിൽ നിന്നും കുരങ്ങാട്ടി ഭാഗത്തേക്ക് പോകുന്ന റോഡിൽ വച്ചാണ് അപകടം നടന്നത്. ദേശിയപാതയിൽ നിന്നുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പിറകോട്ടുരുളുകയായിരുന്നു.
പിറകോട്ടുരുണ്ട വാഹനം പാതയോരത്തെ മതിലിൽ ഇടിച്ച് നിന്നു. സംഭവ സമയത്ത് വാഹനത്തിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആളുകൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. പിറകോട്ടുരുണ്ട വാഹനം മതിലിൽ ഇടിച്ച് നിന്നതിനാൽ വലിയ അപകടം ഒഴിവായി. കുത്തനെയുള്ള കയറ്റവും കൊടും വളവും നിറഞ്ഞ ഭാഗത്ത് വച്ചാണ് അപകടം നടന്നത്.



