KeralaLatest News

പങ്കുവെക്കുന്ന ഉള്ളടക്കം പ്രകോപനപരം; CJP എക്സ് ഹാൻഡിൽ വിലക്കിയത് രാജ്യസുരക്ഷാ ആശങ്കകളെ തുടർന്ന്

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് ഹാൻഡിൽ വിലക്കിയത് രാജ്യസുരക്ഷാ ആശങ്കകളെ തുടർന്ന്. ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന ഇൻറലിജൻസ് ബ്യൂറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിജെപിക്കെതിരെ കൂടുതൽ നടപടികൾക്കും സാധ്യത. അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന ഉള്ളടക്കം പ്രകോപനപരമാണെന്നും 2000 ലെ ഐടി ആക്ട് സെക്ഷൻ 69 A അനുസരിച്ചാണ് നടപടിയെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.അക്കൗണ്ട് വിലക്കിയതിന് പിന്നാലെ കോക്രോച്ച് ഈസ്‌ ബാക്ക് എന്ന പേരിൽ പുതിയ അക്കൗണ്ട് ആരംഭിച്ചിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നുവന്ന പാരഡി പാർട്ടിയാണ് സിജെപി അഥവാ കോക്രോച്ച് ജനതാ പാർട്ടി.

ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ അഭിജീത് ദിപ്‌കെയാണ് സിജെപിയുടെ സ്ഥാപകൻ. 2020 മുതൽ 2023വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിലെ അംഗവുമായിരുന്നു അഭിജിത്ത്.സമൂഹമാധ്യമങ്ങളിൽ ബിജെപിയെ പിന്തള്ളിയും കോക്രോച്ച് ജനതാ പാർട്ടി മുന്നോട്ടു പോവുകയാണ്. ഇതിനിടെയാണ് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!