Education and career

തൊഴിൽ വാർത്തകൾ

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിന്റെ കീഴില്‍ ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന ഗവ.ഫാഷന്‍ ഡിസൈനിംഗ് സെന്ററിലേക്ക് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ടൈലറിംഗ്) തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ഇന്റര്‍വ്യൂ നടത്തുന്നു. മതിയായ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും ബയോഡാറ്റയും സഹിതം ജൂണ്‍ 9 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അടിമാലി സൂപ്രണ്ട് മുന്‍പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9400006481

……

അധ്യാപക ഒഴിവ്

ഗവ.എല്‍.പി സ്‌കൂള്‍ കലൂരില്‍ താല്‍ക്കാലിക എല്‍ പി എസ് റ്റി ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുളള അഭിമുഖം ജൂണ്‍ 6 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:949584308

….

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍:  അപേക്ഷ ക്ഷണിച്ചു

ഉപ്പുതറ പഞ്ചായത്തിലെ അങ്കണവാടികളില്‍ നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി സെലക്ഷന്‍ ലിസ്റ്റ് തയാറാക്കുന്നതിന് വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  

അപേക്ഷകര്‍ ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസാകാന്‍ പാടില്ല.

പ്രായം 18-46 നും ഇടയില്‍ലായിരിക്കണം. അപേക്ഷയുടെ മാതൃക ജൂണ്‍ 5 മുതല്‍ കട്ടപ്പന ശിശുവികസന പദ്ധതി ഓഫീസ് ബോര്‍ഡിലും ഉപ്പുതറ ഗ്രാമപഞ്ചായത്ത് നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ കട്ടപ്പന ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കേണ്ട അവസാനതീയതി ജൂണ്‍ 27 വൈകിട്ട് 3 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04868 252007

…..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!