Education and careerKeralaLatest News

അധ്യാപക തസ്തികയിലെ പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടാന്‍ ശിപാര്‍ശ; റാങ്ക് ലിസ്റ്റുകള്‍ ഏതൊക്കെ എന്നറിയാം

സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപക നിയമനത്തിനുളള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം നീട്ടാന്‍ പിഎസ്‌സിയോട് ശിപാര്‍ശ ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അവസാനിക്കുന്ന 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ആറ് മാസത്തേക്ക് കൂടി നീട്ടിയത്. നിയമന നടപടികള്‍ക്ക് നേരിട്ട കാലതാമസം കണക്കിലെടുത്താണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ ശിപാര്‍ശ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ ശിപാര്‍ശ റാങ്ക് ലിസ്റ്റ് നീട്ടുന്നതില്‍ പി.എസ്.സിയാണ് തീരുമാനം എടുക്കേണ്ടത്.

കാലാവധി നീട്ടിയ റാങ്ക് ലിസ്റ്റുകള്‍ ഏതൊക്കെ എന്ന് അറിയാം:പ്രീ പ്രൈമറി ടീച്ചര്‍ – കാറ്റഗറി നമ്പര്‍ – 519/2019എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് – കാറ്റഗറി നമ്പര്‍ – 203/ 2021എച്ച്.എസ്.ടി മലയാളം- – കാറ്റഗറി നമ്പര്‍ – 255/ 2021എച്ച്.എസ്.ടി ഹിന്ദി- – കാറ്റഗറി നമ്പര്‍ – 562/ 2021എച്ച്.എസ്.ടി ഇം?ഗ്ലീഷ്- കാറ്റഗറി നമ്പര്‍ – 254/ 2021എച്ച്.എസ്.ടി മാത്തമാറ്റിക്സ്- കാറ്റഗറി നമ്പര്‍ – 383/ 2020എച്ച്.എസ്.ടി നാച്വറല്‍ സയന്‍സ്- കാറ്റഗറി നമ്പര്‍ – 384/ 20208.ഫുള്‍ടൈം ജൂനിയര്‍ ടീച്ചര്‍ അറബിക് – കാറ്റഗറി നമ്പര്‍ – 520/ 2019പാര്‍ട്ട് ടൈം എച്ച്.എസ്.ടി ( ഹിന്ദി) – 422/2019എച്ച്.എസ്.ടി ഡ്രോയിംഗ് – കാറ്റഗറി നമ്പര്‍ – 524/ 201911.പാര്‍ട്ട് ടൈം ജൂനിയര്‍ അറബിക് യുപിഎസ് – കാറ്റഗറി നമ്പര്‍ – 402/ 2020ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ യുപിഎസ്- കാറ്റഗറി നമ്പര്‍ – 525/ 2019എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് -കാറ്റഗറി നമ്പര്‍ – 728 / 2021എച്ച്.എസ്.എസ്.ടി ജൂനിയര്‍ ഇംഗ്ലീഷ് – കാറ്റഗറി നമ്പര്‍ – 730/ 2021എച്ച്.എസ്.എസ്.ടി ഹിസ്റ്ററി – കാറ്റഗറി നമ്പര്‍ – 486/ 2019എച്ച്.എസ്.എസ്.ടി ജൂനിയര്‍ സുവോളജി – കാറ്റഗറി നമ്പര്‍ – 738/ 202117.എച്ച്.എസ്.എസ്.ടി എച്ച്.എസ്.എസ്.ടി ജൂനിയര്‍ ജോഗ്രഫി – കാറ്റഗറി നമ്പര്‍ – 736/ 202118.എച്ച്.എസ്.എസ്.ടി ജൂനിയര്‍ ബോട്ടണി – കാറ്റഗറി നമ്പര്‍ – 737/ 2021

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!