KeralaLocal news

ബൈസൺവാലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടു.

രാജാക്കാട്: ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബൈസൺവാലി പഞ്ചായത്ത് തല വൃക്ഷത്തൈ നടിയിൽ ബൈസൺവാലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ശാലുമോൾ സാബു വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശങ്കർകുമാർ ജി പരിസ്ഥിതി ദിന സന്ദേശം നൽകി. പരിപാടിയിൽ സ്കൂൾ പ്രധാന അധ്യാപിക ആശ, പഞ്ചായത്ത് മെമ്പർമാർ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്കൂൾ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!