KeralaLocal news
ഇടുക്കി ജില്ലയിലെ രാത്രി യാത്ര നിരോധനം:ജില്ലാ ഭരണകൂടത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തിയ ജില്ലാ ഭരണകൂടത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രംഗത്ത്. രാത്രികാല യാത്രാ നിരോധനം ഹോട്ടൽ റിസോർട്ട് അടക്കമുള്ള വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്, എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളോട് ആലോചന എടുക്കാതെ ആണ് ജില്ലാ ഭരണകൂടം തോന്നും വിധം രാത്രികാല നിരോധനം ഏർപ്പെടുത്തുന്നത്. രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി ഇടുക്കി ജില്ലയിലെ ടൂറിസം ഇല്ലാതാക്കി ചില ഏജൻസികളെ സഹായിക്കാനാണ് ജില്ലാ കളക്ടർ ശ്രമിക്കുന്നതായി സംശയിക്കുന്നുവെന്നും കേരള വ്യാപാരി വ്യവസായ ഏകോപനസമിതി ജില്ലാ പ്രസിഡൻറ് സണ്ണി പൈമ്പിള്ളിൽ പറഞ്ഞു



