രാജാക്കാട് മദ്യപിച്ച് സ്കൂൾ വാഹനം ഒടിച്ചു : മൂന്ന് പേർ പോലീസ് പിടിയിൽ .
Rajakkaരാജാക്കാട് സ്വദേശി 62-കാരനായ സുധാകരൻ, പൂപ്പാറ സ്വദേശി 35-കാരനായ അമൽ തങ്കച്ചൻ, ചിന്നക്കനാൽ സ്വദേശി 37-കാരനായ ശരവണൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇതിൽ രാജാക്കാട് എയ്ഡഡ് സ്കൂളിലെ വിദ്യാർത്ഥികളുമായി കരാർ അടിസ്ഥാനത്തിൽ ഓടിയിരുന്ന ടാക്സി വാഹനത്തിന്റെ ഡ്രൈവറാണ് സുധാകരൻ. അമൽ തങ്കച്ചൻ പ്രമുഖ അൺ എയ്ഡഡ് സ്കൂളിന്റെയും, ശരവണൻ എയ്ഡഡ് സ്കൂളിന്റെയും ഔദ്യോഗിക ബസ് ഡ്രൈവർമാരാണ്. രാവിലെ കുട്ടികളുമായി സ്കൂളിലേക്ക് പോകുന്ന സമയത്തായിരുന്നു പോലീസിന്റെ പരിശോധന.
ബൈറ്റ്
അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും കടുത്ത നടപടികളിലേക്കാണ് പോലീസ് കടക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ച് കുട്ടികളുടെ ജീവന് ഭീഷണിയുയർത്തിയ ഈ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് കർശന ശുപാർശ നൽകുമെന്ന് മൂന്നാർ ഡിവൈഎസ്പി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാലയ അധികൃതരുടെ ഭാഗത്തുനിന്നും ഇത്തരം ഡ്രൈവർമാർക്കെതിരെ കടുത്ത നിരീക്ഷണം വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.



