KeralaLatest NewsLocal news

മഴക്കാലമായിട്ടും വട്ടവടയിൽ മഴ കുറവ് : കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നു.

വട്ടവട : ശീതകാല പഴം-പച്ചക്കറി ഉൽപാദന കലവറയായ വെള്ളത്തുള്ളി , ഉരുളകിഴങ്ങ് , എന്നിവയുൾപ്പെടെയുള്ള കാർഷികവിളകൾക്ക് പേരുകേട്ട വട്ടവട കടുത്ത വരൾച്ചയുടെ പിടിയിൽ ആണ് . മഴ കുറവും ഉയർന്ന താപനിലയും കാരണം മണ്ണിലെ ഈർപ്പം വേഗം നഷ്ടപ്പെടുകയും പച്ചക്കറിക്കൃഷി ഉണങ്ങുകയും ചെയ്തിട്ടുണ്ട്. ശീതകാല പഴം-പച്ചക്കറി കൃഷിയിൽ മുൻപന്തി യിലുള്ള വടവടയിലെ കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ് തുടങ്ങിയ വിള കൾക്ക് മഴക്കുറവ് തിരിച്ചടിയായി.

നിലവിൽ വട്ടവട മേഖലയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്യുന്ന വിള വെളുത്തുള്ളിയാണ്. മഴക്കുറവും മണ്ണിലെ ഈർ പ്പക്കുറവും വെളുത്തുള്ളി കൃഷി യെയും പ്രതികൂലമായി ബാധിച്ചു. സാധാരണ ജൂൺ-ജൂലൈ മാസങ്ങളിലെ മഴയെ ആശ്രയിച്ചാണ് കൃഷി. മഴക്കുറവ് വിളവിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. പലിശയ്ക്കും കടം വാങ്ങി 1 കിലോ വിത്ത് വെള്ളത്തുള്ളി 700 നിരക്കിൽ വാങ്ങി കർഷകർ കൃഷിയിറക്കിയത് എന്നാൽ മഴ ചതിച്ചതോടെ വില പോലും ലഭിക്കുമോ എന്നുള്ള ആശങ്കയിലാണ് പകുതിയോളം വിഷയം ഉണങ്ങി പോവുകയും ചെയ്തു സർക്കാറിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിക്കാത്തതും കടക്കണിയിലേക്ക് പോകുന്നതാണ് കർഷകർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!