KeralaLatest News

ശശി തരൂർ എം പി ഹോട്ടലിൻ്റെ ലിഫ്റ്റിൽ കുടുങ്ങി: ഫയർഫോഴ്‌സിന്റെ സമയോചിത ഇടപെടൽ..

ശശി തരൂർ എം പി തിരുവനന്തപുരം പിഎംജിയിലെ സ്വകാര്യ ഹോട്ടലിൻ്റെ ലിഫ്റ്റിൽ കുടുങ്ങി. തിരുവനന്തപുരം പ്രശാന്ത് ഹോട്ടലിലാണ് സംഭവം. ആറാം നിലയിലേക്ക് പോയപ്പോഴാണ് കുടുങ്ങിയത്. ഉടൻ ഫയർഫോഴ്സ് എത്തി അദ്ദേഹത്തെയും സംഘത്തെയും പുറത്തെത്തിക്കുകയായിരുന്നു.

ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശശി തരൂർ എം പി. ലിഫ്റ്റിന് സാങ്കേതിക തകരാറായിരുന്നു. ഓവർ ലോഡിനെ തുടർന്ന് ലിഫ്റ്റ് ആറാം നിലയിൽ നിന്നു പോയത് .

പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഉടൻ സമയോചിത ഇടപെടൽ നടത്തിയ ഫയർ ഫോഴ്‌സിന് അദ്ദേഹം നന്ദി അറിയിച്ചു. ഫയർ ഫോഴ്‌സ് ജീവനക്കാരെ ശശി തരൂർ ഷാൾ അണിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!