Latest NewsLocal news
പഴയരിക്കണ്ടത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം: ഒരാളുടെ നില ഗുരുതരം; അഞ്ച് പേർക്ക് പരിക്ക്

ഇടുക്കി: പഴയരിക്കണ്ടം പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു അപകടം.
മൈലപ്പുഴ സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് പഴയരിക്കണ്ടം പാലത്തിന്റെ കൈവരികൾ തകർത്ത് പുഴയിലേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ കാർ ഓടിച്ച മൈലപ്പുഴ സ്വദേശി സ്വപ്ന (എംബ്രയിൽ) ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന ലൈസ, സിമോൾ, ക്രിസ്റ്റ, സാന്ദ്ര, സാനിയ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. എല്ലാവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാതാവിന്റെ 40-ാം ചരമദിന ചടങ്ങിൽ പങ്കെടുക്കാൻ പള്ളിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പുഴയിൽ ജലനിരപ്പ് കുറവായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായതായി ദൃക്സാക്ഷികൾ പറഞ്ഞു.



