CrimeKeralaLatest News

ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി; കഴുത്തിനും താടിയെല്ലിനും പരുക്കേറ്റു

ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി. വ്യാഴാഴ്ച രാത്രി എറണാകുളം ഇടപ്പള്ളിയിലെ തട്ടുകടയ്ക്ക് മുന്നിൽ വച്ചായിരുന്നു ആക്രമണം. അഞ്ചംഗ സംഘമാണ് മർദ്ദിച്ചത്. കഴുത്തിനും താടിയെല്ലിനും പരുക്കേറ്റു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ പിന്തുടർന്നെത്തി മർദിച്ചുവെന്ന് അജു ആരോപിച്ചു.

സംഭവത്തിൽ അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി അജു ജനവിധി തേടിയിരുന്നു. 2024ൽ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ ‘അമ്മ’യുടെ അന്നത്തെ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്.

ഭാരതീയ ന്യായ സംഹിത 192, 296 (ബി) കെ പി ആക്റ്റ് 2011- 120 (0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാലിന്റെ വയനാട് സന്ദർശനത്തെ അധിക്ഷേപിച്ച വിഡിയോ ചെയ്തതിനാണ് അന്ന് കേസെടുത്തത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!