HealthKeralaLatest News

എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; ഫീസ് ഇനി അടയ്‌ക്കേണ്ടത് നാലരവര്‍ഷം മാത്രം

എംബിബിഎസ് ഫീസ് ഇനി നാലരവര്‍ഷം മാത്രം. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഫീസ് റെഗുലേറ്ററി കമ്മിറ്റി ഫീസ് ഘടന പുതുക്കി നിശ്ചയിക്കും.അധിക ഫീസ് തിരികെ നല്‍കുന്നതില്‍ തീരുമാനം ഹൈക്കോടതി വിധി പ്രകാരമായിരിക്കും. 2024ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ചട്ടപ്രകാരം എംബിബിഎസ് കോഴ്‌സിന്റെ അക്കാദമിക് കാലാവധി നാലര വര്‍ഷമാണ്.

എന്നാല്‍, നാലര വര്‍ഷ കോഴ്‌സ് അഞ്ച് വര്‍ഷമായി കണക്കാക്കി മെഡിക്കല്‍ കോളജുകള്‍ വാങ്ങിയിരുന്നത് ലക്ഷങ്ങളാണ്. ഇതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന്, ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി വിഷയത്തില്‍ പരിഹാരമുണ്ടാക്കണമെന്ന് തീരുമാനമായിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!