
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറൽ പെൺകുട്ടി എറണാകുളം സെൻട്രൽ സ്റ്റേഷനിൽ. പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് സുരക്ഷ പിൻവലിച്ചിരുന്നു. പിന്നാലെയാണ് സുരക്ഷ തേടി വീണ്ടും പെൺകുട്ടി എത്തിയത്. തന്റെ പാസ്പോർട്ടും പണവും ഉൾപ്പെടെ പിതാവും സംഘവും അപഹരിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. മറ്റ് പ്രശ്നങ്ങൾ ഇല്ലെങ്കിൽ പെൺകുട്ടിക്ക് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
ദമ്പതികൾക്ക് എതിരായ പൊലീസ് നടപടി രണ്ടാഴ്ചത്തേയ്ക്ക് മധ്യപ്രദേശ് ഹൈക്കോടതി വിലക്കിയിരുന്നു. വൈറൽ താരവും ഭർത്താവും നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രായപൂർത്തിയാകാതെ വിവാഹം ചെയ്തു എന്ന പരാതിയിൽ മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇതോടെ ദമ്പതികൾക്ക് കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചിരുന്നത്



