KeralaLatest NewsLocal news

അശാസ്ത്രീയ ഡിവൈഡർ നിർമാണം പ്രതിഷേധവുമായി ജനകീയ സമിതി

അടിമാലി: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ടൗണിലൂടെ റോഡ് വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ഡിവൈഡറുകളുടെ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അശാസ്ത്രീയമായ ഡിവൈഡുകളുടെ നിർമ്മാണം അടിമാലി ടൗണിലെ വ്യാപാരികൾക്കും ഓട്ടോ ടാക്സി വാഹനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ . നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധവുമായി എത്തിയത്. അടിമാലി ടൗണിന്റെ വികസനത്തിന് മാറ്റുകൂട്ടുന്ന രീതിയിലാണ് കൊച്ചി ധനുഷ്കോടി ദേശീയപാത നിർമ്മാണത്തിന് ഭാഗമായി അടിമാലി ടൗണിൽ നാലുവരി പാത നിർമ്മാണം ആരംഭിച്ചത്. ഇത് ടൗണിലെ വ്യാപാരികളും പ്രദേശവാസികളും രാഷ്ട്രീയ പ്രതിനിധികളും ഇരു കൈകൾ നീട്ടിയാണ് സ്വീകരിച്ചത് . എന്നാൽ റോഡിന്റെ ഡിവൈഡുകളുടെ അശാസ്ത്രീയ നിർമ്മാണം വ്യാപാരികളെയും ഓട്ടോ ടാക്സി ഡ്രൈവർമാരെയും അടിമാലി ടൗണിനെ ആശ്രയിക്കുന്നവർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഡിവൈഡുകളുടെ നിർമ്മാണത്തോടെ നാലു ഭാഗങ്ങളിൽ മാത്രമാണ് ടൗണിൽ ഇരുവശങ്ങളിലേക്കും കടക്കുന്നതിനുള്ള ക്രോസിംഗ് സംവിധാനം ഉണ്ടാവുകയുള്ളൂ. ഇത് അടിമാലിയിലെ വ്യാപാരികളെയും ഓട്ടോ ടാക്സി വാഹനങ്ങൾക്കും ദിവസേന അടിമാലിയെ ആശ്രയിക്കുന്നവർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത്തരം നിർമ്മാണത്തിനെതിരെയാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. അടിമാലി ടൗണിന്റെ വികസനത്തിന് തടസ്സം നിൽക്കുകയല്ല അശാസ്ത്രീയ ഡിവൈഡറുകൾ നിർമ്മാണത്തിനെതിരെയാണ് പ്രകടനം സംഘടിപ്പിച്ചതെന്ന് വാർഡ് മെമ്പർ ജോയ്സ് വെളിയത്ത് പറഞ്ഞു . അടിമാലി ടൗണിലെ വികസനം മറ്റുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത രീതിയിൽ ആകണമെന്നാണ് ജനകീയ സമിതിയുടെ ആവശ്യം. ഇക്കാര്യത്തിൽ ആവശ്യമായി നടപടികൾ സ്വീകരിക്കണമെന്നാണ് ജനകീയ സമിതിയുടെ ആവശ്യം .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!