
ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭന്‍ കമല്‍ഹാസന് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍. ആറാം വയസ്സില്‍ ബാലതാരമായി തുടങ്ങി ആറു ദശാബ്ദത്തിലേറെ ഇന്ത്യന്‍ സിനിമകളില്‍ വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന മറ്റൊരു താരം വേറെയില്ല.
സിനിമയുടെ സമസ്തമേഖലകളിലും കൈയൊപ്പു പതിപ്പിച്ചു ഉലകനായകന്‍. അഭിനേതാവ് എന്നതിലുപരിയായി തിരക്കഥാകൃത്തായും സംവിധായകനായും ഗാനരചയിതാവായും ഗായകനായും സംവിധായകനായും നിര്‍മാതാവായും കമല്‍ ഹാസന്‍ തിളങ്ങി. ആറാം വയസ്സില്‍ കളത്തൂര്‍ കണ്ണമ്മയില്‍ ബാലതാരമായിട്ടായിരുന്നു തുടക്കം. മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ ഭാവി താരത്തിന്റെ വരവറിയിച്ചു. അസാധാരണമായ നടനവൈഭവം, മികച്ച നര്‍ത്തകന്‍, ആക്ഷന്‍ രംഗങ്ങളിലെ കൃത്യത…
അങ്ങനയങ്ങനെ കമല്‍ഹാസനെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങള്‍ ഒട്ടേറെയുണ്ട്.അഭിനയസാഗരത്തില്‍ അലിഞ്ഞുചേര്‍ന്ന പ്രതിഭയാണ് കമല്‍ ഹാസന്‍. ഗുണയും അവ്വൈ ഷണ്‍മുഖിയും ഇന്ത്യനും ദശാവതാരവും വിശ്വരൂപവും അങ്ങനെ എത്രയെത്ര വൈവിധ്യമായ കഥാപാത്രങ്ങള്‍.
നായകന്‍, മൂന്നാം പിറൈ, തേവര്‍ മകന്‍, അന്‍പേ ശിവം, വിക്രം, ഇന്ത്യന്‍, പാപനാശം, കല്‍ക്കി, മൈക്കിള്‍ മദന കാമരാജന്‍, പുഷ്പക വിമാന, ദശാവതാരം, വറുമയിന്‍ നിറം സിവപ്പ്, സാഗര സംഗമം, മദനോത്സവം തുടങ്ങിയ ചിത്രങ്ങള്‍ കമല്‍ഹാസനെന്ന പ്രതിഭയെ നമ്മുക്ക് കാട്ടിത്തരുന്നുണ്ട്. സിനിമയോടുള്ള അടങ്ങാത്ത പ്രണയത്തോടെ ഉലകനായകനായി കമല്‍ഹാസന്‍ ഇനിയും നിരവധി പതിറ്റാണ്ടുകള്‍ തുടരണമെന്നാണ് ആരാധകരുടെ പ്രാര്‍ഥന



