KeralaLatest News

കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച സംഭവം; നടി ഉൾപ്പടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച കേസിൽ യുവ നടിയടക്കം മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. ഇന്നലെയാണ് നടി അടക്കമുള്ള മൂന്ന് പേർ ജാമ്യാപേക്ഷയ്ക്കായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും ഡോക്ടറാണ് ഇതിന്റെയെല്ലാം മാസ്റ്റർ ബ്രെയിൻ എന്നുമാണ് പ്രതികൾ എതിർ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നത്. എന്നാൽ പൊലീസ് ഈ വാദം ശക്തമായി എതിർക്കുകയാണുണ്ടായത്.

കേസിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡിയിൽ എടുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.പ്രതികൾക്ക് ജാമ്യം നൽകി കഴിഞ്ഞാൽ അത് കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു. ഈ വാദങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് നടി ഉൾപ്പടെയുള്ള മൂന്ന് പേരുടെയും ജാമ്യഅപേക്ഷ കോടതി തള്ളിയത്.കേസിൽ ഇനിയും എട്ടോളം ആളുകൾ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് പൊലീസ്. അതേസമയം, ഡോക്ടർക്കെതിരെ ഇൻഫോ പാർക്ക് പൊലീസ് എടുത്ത ബലാത്സംഗ കേസിൽ തെളിവുകൾ പരിശോധിച്ച് തുടങ്ങി. ഡോക്ടറേ ഉടൻ കസ്റ്റഡിയിൽ എടുക്കും.

മദ്യം നൽകി തന്നെ ബലാത്സംഗം ചെയ്തുവെന്നും തന്റെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്ന് സംശയിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് യുവനടിയുടെ ബന്ധു ഇൻഫോപാർക്ക് പൊലീസിൽ ഡോക്‌ടർ ജോൺസൺ കെ വർഗീസിനെതിരെ പരാതി നൽകിയത്. ഡോക്ടറുടെ ഫോണും ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ച് പൊലീസ് ഞെട്ടി. പന്ത്രണ്ടോളം സ്ത്രീകൾക്കൊപ്പം ഉള്ള അശ്ലീല ദൃശ്യങ്ങൾ ഫോണിൽ ഉണ്ടായിരുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഫോണിൽ പകർത്തി സൂക്ഷിച്ചതായി ആണ് പ്രാഥമികമായി മനസ്സിലാവുന്നത്. ഫോൺ ശാസ്ത്രീയ പരിശോധന നടത്തും. ജോൺസൺ വർഗീസിനെതിരെ പരാതി വന്നാൽ കൂടുതൽ കേസുകൾ എടുക്കുമെന്നും ഇയാളെ പിടികൂടാൻ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാനാണ് പൊലീസ് നീക്കം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!