BusinessKeralaLatest News

അളവിൽ കൂടുതൽ എഥനോള്‍ കലർത്തി പെട്രോൾ വിൽപ്പന; പരിശോധനയ്ക്ക് നിർദേശം നൽകി മന്ത്രി അനൂപ് ജേക്കബ്

പെട്രോൾ ഉത്പ്പന്നങ്ങളിൽ നിർദിഷ്ട അളവിൽ അധികം എഥനോള്‍ കലർത്തി വിൽക്കുന്നുണ്ടെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ പൊതുവിതരണ- ഉപഭോക്തൃകാര്യ കമ്മീഷണർക്ക് നിർദേശം നൽകി മന്ത്രി അനുപ് ജേക്കബ്.മുഖ്യമന്ത്രിമായി ചർച്ച നടത്തിയശേഷമാണ് നിർദേശം നൽകിയത്. കേരളത്തിൽ നിലവിൽ പെട്രോൾ ഇന്ധനങ്ങളിൽ അളവിലധികം എഥനോൾ കലർത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ല. കർണ്ണാടകയിൽ ഇത്തരത്തിൽ തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണ് കേരളത്തിലും പരിശോധന നടത്താൻ നിർദേശം നൽകിയത്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധയിടങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തും. 2005 ലെ കേന്ദ്ര മോട്ടോർ സ്പിരിറ്റ് ഹൈ സ്‌പീഡ് ഡീസൽ റെഗുലേഷൻസ് ഓഫ് സ്പ്ളൈ ഡിസ്‌ട്രീ ബ്യൂഷൻ & പ്രിവൻഷൻ ഓഫ് മൽപ്രാക്റ്റീസസ് നിയമപ്രകാരം സംസ്ഥാനം 2014 ൽ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് പൊതുവിതരണ- ഉപഭോക്തൃകാര്യ കമ്മിഷണർ മുതൽ താലൂക്ക് സപ്ളൈ ഓഫീസർ വരെയുള്ളവർക്ക് പരിശോധന നടത്താനും നിയമനടപടി സ്വീകരിക്കാനും അധികാരം നൽകിയിട്ടുണ്ട്. മായം കലർത്തിയിട്ടുണ്ട് എന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!