KeralaLatest NewsLocal news

അഞ്ചാമത് മൂന്നാര്‍ പുഷ്പമേള മേയ് ഒന്നു മുതല്‍ 10 വരെ നടക്കും

മൂന്നാര്‍: ജില്ലാ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന അഞ്ചാമത് മൂന്നാര്‍ പുഷ്പമേള മേയ് ഒന്നു മുതല്‍ 10 വരെ നടക്കും. ദേവികുളം റോഡിലുള്ള വിനോദ സഞ്ചാര വകുപ്പിന്റെ ബോട്ടാണിക്കല്‍ ഗാര്‍ഡനിലാണ് മൂന്നാര്‍ പുഷ്പമേള 2026 നടത്തുന്നത്. മൂന്നാറിന്റെ തനതു പൂക്കള്‍ ക്കൊപ്പം വിദേശയിനങ്ങള്‍ ഉള്‍പ്പെടെ പുതിയ രണ്ടായിരത്തിലേറെ തരത്തിലുള്ള പൂക്കളും ചെടികളുമാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കു ന്നത്.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അസീലിയ, റോസ്, ഓര്‍ക്കിഡ്, ആന്തൂറിയം എന്നിവ ഇത്തവണത്തെ പുഷ്പമേളയുടെ പ്രത്യേകതയാണ്. ഒരു ലക്ഷത്തിലേറെ ചെടികളാണ് ഗാര്‍ഡനിലുള്ളത്.കൂടാതെ എല്ലാ ദിവസവും വൈകിട്ട് 6 മുതല്‍ 9 വരെ ഗാര്‍ഡനിലെ ആംഫി തിയറ്ററില്‍ വച്ച് വ്യത്യസ്തങ്ങളായ കലാപരി പാടികള്‍ ഉണ്ടായിരിക്കും. ഗാര്‍ഡനില്‍ പുതുതായി നിര്‍മിച്ച ഗ്ലാസ് വാച്ച് ടവര്‍, റെയ്ന്‍ ബോ റൈഡ് എന്നിവ ഇത്തവണത്തെ പുഷ്പമേളയുടെ പ്രത്യേകതയാണ്.

മിനി റിവര്‍ സൈഡ് ബീച്ച്, മ്യൂസിക്കല്‍ ഫൗണ്ടന്‍, സെല്‍ഫി പോയിന്റ്, വിവിധ തരം സ്റ്റാ ളുകള്‍, ഭക്ഷണശാലകള്‍, അലങ്കാര ദീപങ്ങള്‍ എന്നിവയുമുണ്ടാകും. മധ്യവേനലവധിക്കാലത്ത് മൂന്നാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷി ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുഷ്പമേള സംഘടിപ്പി ച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 100, കുട്ടികള്‍ക്ക് 50 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പ്രവേശനം. കഴിഞ്ഞ വര്‍ഷം 70000 പേര്‍ പുഷ്പമേള സന്ദര്‍ശിച്ചതായി ഡിടിപിസി അധികൃതര്‍ പറഞ്ഞു. ഇത്തവണ ഒരു ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!