KeralaLatest NewsLocal news

ദേശിയപാത 85; നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കുന്ന കാര്യം അനന്തമായി നീളുന്നു

അടിമാലി: ദേശിയപാത 85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ നവീകരണ ജോലികള്‍ തടസ്സപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. ദേശിയപാതയുടെ മറ്റിടങ്ങളില്‍ ജോലികള്‍ തകൃതിയായി നടക്കുമ്പോഴും നേര്യമംഗലം വനമേഖലയില്‍ തടസ്സപ്പെട്ട ജോലികള്‍ ഇനിയും പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വനമേഖലയില്‍ റോഡിന് വീതി വര്‍ധിപ്പിക്കുന്നതിനും സുരക്ഷാ ഭിത്തികള്‍ നിര്‍മ്മിക്കുന്നതിനുമായി കരാര്‍ കമ്പിനി പണികള്‍ ആരംഭിച്ചിരുന്നു.

ഈ ഘട്ടത്തിലായിരുന്നു നിര്‍മ്മാണ ജോലികള്‍ നിയമകുരുക്കിലേക്ക് പോയി തടസ്സപ്പെട്ടത്. റോഡില്‍ കുണ്ടും കുഴിയും നിറയുകയും ജനകീയ പ്രതിഷേധം ഉയരുകയും ചെയ്തതോടെ മാസങ്ങള്‍ക്ക് മുമ്പ് നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്ത് റീ ടാറിംഗ് ജോലികള്‍ നടത്തി.എന്നാല്‍ വീതി കൂട്ടിയുള്ള മറ്റ് നിര്‍മ്മാണ ജോലികള്‍ക്ക് സാഹചര്യം ഒരുങ്ങാത്തതില്‍ വീണ്ടും പ്രതിഷേധം കനക്കുകയാണ്.
നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്തെ നവീകരണ ജോലികള്‍ നടക്കാതെ വരുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

മഴക്കാലങ്ങളില്‍ പാതയോരത്തു നിന്നും മരങ്ങള്‍ കടപുഴകി റോഡിലേക്ക് പതിച്ചുള്ള ഗതാഗത തടസ്സം പതിവാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഈ മഴക്കാലത്തും സമാന സാഹചര്യമുണ്ടാകും.റീ ടാറിംഗ് നടത്തിയതു കൊണ്ടു മാത്രം വനമേഖലയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാനോ അപകട സാധ്യത കുറക്കാനോ കഴിയില്ല. അതിനായി റോഡിന്റെ വീതി വര്‍ധിപ്പിക്കുകയും സുരക്ഷാ ഭിത്തികള്‍ നിര്‍മ്മിക്കുകയും തന്നെ വേണം.

പ്രധാനപ്പെട്ട റോഡായിരുന്നിട്ടും നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിയമകുരുക്കഴിച്ച് തുടര്‍ജോലികള്‍ സാധ്യമാക്കുന്നതിന് സാഹചര്യമൊരുക്കാത്തതില്‍ അമര്‍ഷം ഉയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!