HealthKeralaLatest NewsLocal news

പകല്‍ ചൂടില്‍ ഉരുകിയൊലിച്ച് മൂന്നാര്‍; അതീവ ജാഗ്രത വേണമെന്ന് ജില്ലാ കളക്ടര്‍

മൂന്നാര്‍: സമാനതകളില്ലാത്ത പകല്‍ ചൂടില്‍ കേരളം വെന്തുരുകുകയാണ്.കോട മഞ്ഞിനും കുളിരിനും പേരു കേട്ട മൂന്നാറിലും ഉയര്‍ന്ന പകല്‍ ചൂട് പ്രതിസന്ധിയാകുന്നു. ചൂടേറിയതോടെ മൂന്നാറിലെ യു വി ഇന്‍ഡെക്‌സ് റേറ്റ് എട്ടിലെത്തി. ഇതോടെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ കളക്ടര്‍
നിര്‍ദ്ദേശം നല്‍കി. നേരിട്ട് വെയില്‍ കൊള്ളരുതെന്നും പുറത്തിറങ്ങുമ്പോള്‍ പരമാവധി തലയും ശരീരവും മറക്കണമെന്നും വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും നിര്‍ദ്ദേശമുണ്ട്.

പതിനൊന്ന് മണി മുതല്‍ 3 മണി വരെ കൊടും ചൂടില്‍ തൊഴിലാളികളെ പണിയെടുപ്പികരുതെന്ന് തോട്ടം മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അള്‍ട്രാവൈലറ്റ് വികിരണം അപകട നിലയിലായതോടെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേ സമയം കൊടും ചൂടില്‍ ആശ്വാസമായി ഇടുക്കിയിലടക്കം ഈ മാസം 29ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഈ സീസണിലെ മെച്ചപ്പെട്ട മഴ ദിവസങ്ങള്‍ വരുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

മറ്റന്നാള്‍ മുതല്‍ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കി. ഇത്തവണ ശക്തമായി തന്നെ വേനല്‍മഴ പ്രതീക്ഷിക്കാം. പത്തനംതിട്ട, ഇടുക്കി, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ബുധനാഴ്ച്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!