HealthKeralaLatest News

കൊടുംചൂടിന് ശമനമില്ല; വിവിധ ജില്ലകളില്‍ സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം


സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.(High temperatures))

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ ചൂടും, അസ്വസ്ഥതയുമുള്ള കാലാവസ്ഥ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. നിലവില്‍ വയനാട് ഇടുക്കി ഒഴികെയുള്ള 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ഇന്ന് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും നാളെ മുതല്‍ ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെള്ളം, ഒആര്‍എസ് എന്നിവയും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും പൊതു ഇടങ്ങളില്‍ ഒരുക്കുക, വഴിയോരങ്ങള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ഓട്ടോ ടാക്‌സി സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ തണ്ണീര്‍പന്തലുകള്‍ സജ്ജമാക്കുക, മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കുക തുടങ്ങിയ ചൂടിനെ നേരിടുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ രൂപം നല്‍കിയിരുന്നു.

ചൂട് കനക്കുന്നതിനിടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യത. പുറത്തുനിന്നുള്ള വൈദ്യുതിയില്‍ ആകെ 600 മെഗാവാട്ടിന്റെ വരെ കുറവ് വരും. അപ്രഖ്യാപിത പവര്‍കട്ടെന്ന പ്രതിപക്ഷ ആരോപണം തള്ളി വൈദ്യുതി മന്ത്രി. പാലക്കാട് തത്തമംഗലം കെഎസ്ഇബി ഓഫീസില്‍ രാത്രി വൈകിയും കോണ്‍ഗ്രസ് പ്രതിഷേധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!