KeralaLatest NewsLocal news

നേര്യമംഗലത്തിന് സമീപം കരിമണലിൽ സ്വകാര്യ ബസ് അപകടം : യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

അടിമാലി : ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത്.നേര്യമംഗലത്തിന് സമീപം കരിമണൽ ഭാഗത്ത് വച്ചാണ് സ്വകാര്യ ബസ് അപകടത്തിൽപെട്ടത്.
സ്വകാര്യ ബസ് ലോറിക്ക് പിന്നിലിടിച്ച ശേഷം പാതയോരത്തേക്ക് മറിയുകയായിരുന്നുവെന്നാണ്.

അപകടത്തിൽ നിന്നും യാത്രക്കാർ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. കരിമണൽ ഓഡിറ്റ് ഭാഗത്ത് വച്ച് പാതയോരത്ത് വനമേഖലയിലേക്കാണ് ബസ് മറിഞ്ഞത്.

എറണാകുളം കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. തൊട്ട് പിന്നാലെ എത്തിയ പോലീസ് ഉദ്യോഗസ്ഥരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് അപകടത്തിൽപ്പെട്ടവരെ നേര്യമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!