ദേവികുളം സബ് കളക്ടര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം 2.0-ലേക്ക് അപേക്ഷ ക്ഷണിച്ചു

ദേവികുളം സബ് ഡിവിഷനിലെ വികസന പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ ‘Sub Collector Internship Programme – SCIP-D 2.0’ എന്ന ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
ഭരണകൂടത്തോടൊപ്പം നേരിട്ട് പ്രവര്‍ത്തിക്കാനും, ജനോപകാരപ്രദമായ പദ്ധതികളില്‍ പങ്കാളികളാകാനും, സാമൂഹിക മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ആഗ്രഹിക്കുന്ന ബിരുദധാരികള്‍ക്ക് ഈ പദ്ധതി മികച്ച അവസരമാണ്.
ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവര്‍ത്തനം, കണ്ടന്റ് റൈറ്റിംഗ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്, ഗ്രാഫിക് ഡിസൈനിംഗ്, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ പരിജ്ഞാനം തുടങ്ങിയ മേഖലകളില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മലയാളം അല്ലെങ്കില്‍ തമിഴ് ഭാഷകളില്‍ ഏതെങ്കിലും ഒന്ന് അറിയണം.
നാല് മാസമാണ് ഇന്റേണ്‍ഷിപ്പിന്റെ കാലാവധി. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേവികുളം സബ് കളക്ടറുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഭരണകൂട സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന അനുഭവം, വികസന പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിത്തം, സാമൂഹിക പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ അവസരങ്ങളും പദ്ധതിയുടെ ഭാഗമായി ലഭിക്കും.
തപാല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നവര്‍ വിശദമായ ബയോഡാറ്റ, ‘എന്തുകൊണ്ട് ഈ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു?” എന്ന വിഷയത്തെക്കുറിച്ചുള്ള കുറിപ്പ്, കൂടാതെ അടുത്ത 5, 10, 15 വര്‍ഷങ്ങളില്‍ സമൂഹത്തില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആശയങ്ങള്‍ എന്നിവ സഹിതം അപേക്ഷ അയയ്ക്കണം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 24 ആണ്.
അപേക്ഷകര്‍ക്ക് ഗൂഗിള്‍ ഫോം വഴി ഓണ്‍ലൈനായോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം.
ഓണ്‍ലൈന്‍ അപേക്ഷ ഗൂഗിള്‍ ഫോം: https://forms.gle/1BzjQhjCZuK4kR5G8
അപേക്ഷ അയയ്‌ക്കേണ്ട വിലാസം:
ദേവികുളം സബ് കളക്ടര്‍
റവന്യൂ ഡിവിഷണല്‍ ഓഫീസ്
ദേവികുളം P.O.
പിന്‍ – 685613



