KeralaLatest NewsLocal news
മൂന്നാർ പെരിയ കനാലിന് സമീപം മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്നും താഴേക്ക് പതിച്ചു.

മൂന്നാർ : മൂന്നാർ ബോഡിമെട്ട് റോഡിൽ പെരിയകനാലിന് സമീപമാണ് വാഹനാപകടം നടന്നത്. ഇന്ന് വൈകുന്നേരത്തോടെയാണ് വിനോദ സഞ്ചാരികൾ യാത്ര ചെയ്തിരുന്ന മിനി ബസ് അപകടത്തിൽപ്പെട്ടത്. കൊടും വളവോടു കൂടിയ ഭാഗത്ത് വച്ചാണ് അപകടം നടന്നത്. മിനി ബസ് റോഡിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു. പാതയോരത്തെ തേയില തോട്ടത്തിലേക്കാണ് വാഹനം പതിച്ചത്.
വളവ് തിരിയുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം റോഡിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ വാഹനത്തിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. ഇതു വഴിയെത്തിയ വാഹന യാത്രികരടക്കം രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു.അപകടത്തിൽ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.



