KeralaLatest NewsLocal news

ഒരുപാട് മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണ്; എംപി എംപിയുടെ പണി നോക്കിയാല്‍ മതി’; ഡീന്‍ കുര്യാക്കോസിനെതിരെ തുറന്നടിച്ച് സി പി മാത്യു

ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരെ തുറന്നടിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. ഡീന്‍ മൂക്കാതെ പഴുത്ത നേതാവെന്നും എംപിയെ കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എം പി എന്നാല്‍ മെമ്പര്‍ ഓഫ് പഞ്ചായത്ത് ആവരുതെന്നും സി പി മാത്യു പറഞ്ഞു. വി ഡി സതീശന്‍ അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തതില്‍ ഡീന്‍ കുര്യക്കോസ് പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിലാണ് ഡിസിസി പ്രസിഡന്റിന്റെ മറുപടി. (

എംപി ഒരുപാട് മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണ്. എംപിക്ക് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനമാനങ്ങളൊന്നുമില്ല. എംപി എംപിയുടെ പണി നോക്കിയാല്‍ മതി. സംഘടനാപരമായി ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ ചെയ്യാനുള്ള പണി എനിക്ക് അറിയാം. ഞാന്‍ ചെയ്തിട്ടുണ്ട്. മറ്റു ജില്ലകളിലെ എംപിമാര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ സഹായിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു ഇടപെടല്‍ ഉണ്ടായിട്ടില്ല. അതിന് സഹായവുമുണ്ടായിട്ടില്ല – അദ്ദേഹം പറഞ്ഞു.

ഡീന്‍ കുര്യാക്കോസിനെതിരായ പരാമര്‍ശത്തില്‍ ഡിസിസി പ്രസിഡന്റിനെതിരെ ജില്ലയിലെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. സി പി മാത്യുവിനെസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. സിപി മാത്യു ഓരോ ദിവസവും ഓരോ നേതാക്കളെ പരസ്യമായി ആക്ഷേപിക്കുന്നുവെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി അരുണ്‍ പൊടിപാറ പറഞ്ഞു. ഡിസിസി പ്രസിഡണ്ടിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും അരുണ്‍ ആവശ്യപ്പെട്ടു.

P T തോമസിന്റെ അധ്വാനവും വിയര്‍പ്പും ആണ് ഡീനിന്റെ എംപി സ്ഥാനമെന്നും അദ്ദേഹം വിമര്‍ശിച്ചു. എംപി എന്നാല്‍ മെമ്പര്‍ ഓഫ് പഞ്ചായത്ത് ആവരുത്. കൂടുതല്‍ പറയുന്നില്ല; തല്‍ക്കാലം നിര്‍ത്തുന്നു എന്നും സിപി മാത്യു പറഞ്ഞു.ഡീന്‍ കുര്യാക്കോസിന്റെ സംഘടന പ്രവര്‍ത്തന പാരമ്പര്യം വിശദീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടാണ് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണിയുടെ പ്രതികരണം. ഇത്രയും മൂപ്പ് തല്‍ക്കാലം മതിയെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!