CrimeKeralaLatest NewsLocal news

വാഹനത്തിൽ നിന്നും ഡീസലും പെട്രോളും മോഷണം പോകുന്നതായി പരാതി

അടിമാലി: ഇരുന്നൂറേക്കർ ഭാഗത്ത് രാത്രികാലങ്ങളിൽ വാഹനങ്ങളിൽ നിന്നും പെട്രോൾ, ഡീസൽ എന്നിവ മോഷണം പോകുന്നതായി പരാതി. രാത്രി 11 മണിക്ക് ശേഷമാണ് മോഷണം നടക്കുന്നത്. പ്രദേശത്തെ നിരീക്ഷണ ക്യാമറയിൽ ഹെൽമെറ്റും കോട്ടും ധരിച്ച് ഇരുചക്ര വാഹനത്തിൽ ഒരുകൂട്ടം യുവാക്കൾ എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രാത്രികാലങ്ങളിൽ റോഡ് സൈഡിൽ നിർത്തിയിടുന്ന ബൈക്ക് ജീപ്പ് തുടങ്ങിയ വാഹനങ്ങളിൽ നിന്നുമാണ് കൂടുതലായി മോഷണങ്ങൾ നടക്കുന്നത്.

ഇത് നിത്യ സംഭവമായതോടെയാണ് പ്രദേശത്തെ നിരീക്ഷണ ക്യാമറ പ്രദേശവാസികൾ പരിശോധിച്ചത്. ഇതേ തുടർന്ന് വാഹന ഉടമകൾ അടിമാലി പോലീസിൽ പരാതി നൽകി. ഇത്തരം സംഭവങ്ങൾക്ക് അടിയന്തരമായി പോലീസിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!