KeralaLatest News

സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി ആശങ്കാജനകം, വൻ കടബാധ്യത; ധവളപത്രം ഉമ്മാക്കിയല്ല,10 വർഷത്തെ ധന ധുർവിനിയോഗത്തിൻ്റെ കണ്ണാടി’; മുഖ്യമന്ത്രി

ധവള പത്രം ഉമ്മാക്കിയല്ല,10 വർഷത്തെ ധന ധുർവിനിയോഗത്തിൻ്റെ കണ്ണാടിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 6000 കോടി രൂപ ട്രഷറിയിൽ ബാക്കി ഉണ്ടായിരുന്നുവെങ്കിൽ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 377 കോടി രൂപ എന്തുകൊണ്ട് കൊടുത്തില്ല. എന്തുകൊണ്ട് ജീവനക്കാർക്ക് ഡി എ കുടിശ്ശിക കൊടുത്തില്ല. സപ്ലൈകോയ്ക്ക് കൊടുക്കാനുള്ള 2893 കോടി രൂപ എന്തുകൊണ്ട് കൊടുത്തില്ലെന്നും അദ്ദേഹം നിയമസഭയിൽ ചോദിച്ചു.

10 വർഷത്തെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് ഉണ്ടായത്. റിപ്പോർട്ട് തയ്യാറായിട്ട് ഒരാഴ്ചയായി. ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. സർക്കാരിന് ധനപ്രതിസന്ധിയുണ്ട്. 6000 കോടി രൂപ ബാക്കിയുണ്ടെന്നായിരിന്നു പ്രചരണം. സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി ആശങ്കാജനകം, വൻ കടബാധ്യത. മെയ് 16ന് 2000 കോടി രൂപയാണ് ഉണ്ടായിരുന്നത്. പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. 6000 കോടി രൂപ ബാക്കിയുണ്ടായിരുന്നെങ്കിൽ ലോക്കൽ ബോഡിയുടെ മൂന്നാം ഗഡു എന്തു കൊണ്ട് കൊടുത്തില്ല.

കൊടുക്കാനുള്ള പലയിടത്തും പണം കൊടുത്തിട്ടില്ല. ഇതൊന്നും കൊടുക്കാതെ ആയതോടെയാണ് ട്രഷറിയിൽ ബാക്കി പണം വന്നത്. കിഫ്ബി പണത്തിൻ്റെ പലിശ കേട്ടാൽ തല കറങ്ങി വീഴും. വരുമാനത്തിനായുള്ള ഒരു പദ്ധതിയും കിഫ്ബിക്കില്ല. കടമെടുപ്പ് പരിധിയിൽ പെടുത്തിയതോടെ എല്ലാം ഞങ്ങളുടെ തലയിൽ. കിഫ്ബി പ്രത്യേക സാമ്ര്യാജ്യമാക്കി. ഒരു ഫയലും ധനവകുപ്പിലേക്ക് വരില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

നയപ്രഖ്യാപന പ്രസംഗത്തെ കുറിച്ച് BJP നേതാവ് നല്ലത് പറഞ്ഞെങ്കിൽ അദ്ദേഹത്തിന് നന്ദി. പ്രതിപക്ഷ നേതാവ് നിരാശപ്പെടരുത്, ഇത് പ്രതീക്ഷയുള്ള നയ പ്രഖ്യാപനമാണ്. കഴക്കൂട്ടത്തും ചാത്തന്നൂരും സിപിഐഎമ്മിന് വോട്ട് കുറയുകയാണ് ഉണ്ടായത്. രണ്ടിടത്തും ഞങ്ങൾക്ക് കൂടി. പ്രതിപക്ഷ നേതാവ് പറഞ്ഞത് ശരിയാണെങ്കിൽ നിങ്ങൾ പ്ലാൻ ചെയ്ത് വിജയിപ്പിച്ചതാണ് ബിജെപിയെ. നേമത്ത് ഞങ്ങൾക്കു മാത്രമല്ല എൽഡിഎഫിനും വോട്ട് കുറഞ്ഞു.

ചാത്തന്നൂരിൽ യുഡിഎഫിന് വോട്ട് കൂടി.എൽഡിഎഫിന്റെ 11,000 വോട്ട് കുറഞ്ഞു. കഴക്കൂട്ടത്തും യുഡിഎഫിന് വോട്ട് കൂടി. എൽഡിഎഫിന്റെ 17000 വോട്ട് കുറഞ്ഞു.പ്രതിപക്ഷ നേതാവ് പറഞ്ഞപ്രകാരമാണെങ്കിൽ മൂന്നിടത്തും ബിജെപിക്ക് വെള്ളിത്താലത്തിൽ വിജയം സമ്മാനിച്ചത് എൽഡിഎഫ് ആണെന്നും മുഖ്യമന്ത്രി മറുപടി നൽകി.ഹിറ്റ്ലർ ആളുകളെ കൊല്ലുന്ന കാലത്ത് സ്റ്റാലിൻ ഉടമ്പടി ഉണ്ടാക്കി. അന്ന് ഹിറ്റ്ലറുടെ കൂടെയായിരുന്നു ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ.

സ്റ്റാലിൻ മാറിയപ്പോൾ ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാരും മാറി. അവിടെ മഴ പെയ്താൽ ഇവിടെ കുട പിടിച്ച് നടക്കുന്നവരായിരുന്നു കമ്മ്യൂണിസ്റ്റുകാർ. എംഎൽഎമാർ ജാഗ്രതയോടെ പ്രവർത്തിക്കണം. സർക്കാരിനെ സൂക്ഷ്മമായി നിരീക്ഷിക്കണം. നല്ല കാര്യങ്ങൾ ചെയ്താൽ രഹസ്യമായെങ്കിലും പറയണമെന്നും വി ഡി സതീശൻ പറഞ്ഞു.

ഞങ്ങളെ വിമർശിക്കാം. വിമർശനം ശരിയാണെങ്കിൽ തിരുത്തും.സർക്കാരിന് ഉള്ളത് വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടാണ്. വർഗീയത പറഞ്ഞവരെ വോട്ടു വേണ്ടെന്ന് പറഞ്ഞ് മടക്കിയിട്ടുണ്ട്. അതിനു നൽകിയ അംഗീകാരമാണ് ഈ ഭരണം. തിരഞ്ഞെടുപ്പ് കാലത്ത് വർഗീയതയോട് കോംപ്രമൈസ് ചെയ്തിട്ടില്ല, പിന്നെയാണോ ഇപ്പോളെന്നും മുഖ്യമന്ത്രി മറുപടി നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!