CrimeKeralaLatest NewsLocal news

അടിമാലിയിൽ ഓൺലൈൻ കച്ചവട സ്ഥാപനത്തിൽ നിന്നും വ്യാജ മേൽവിലാസത്തിൽ എത്തിയ കഞ്ചാവ് മിഠായികൾ പിടികൂടി

അടിമാലി: ഓൺലൈൻ കച്ചവടം സ്ഥാപനത്തിൽ നിന്നും വ്യാജ വിലാസത്തിൽ വന്ന കഞ്ചാവും മിഠായികൾ പിടികൂടി. രണ്ട് പാക്കറ്റുകളിലായി 300 ഗ്രാമോളം വരുന്ന 60 മിഠായികളാണ് അടിമാലി നർക്കോട്ടിക് എൻഫോഴ്സ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തിയത്. അടിമാലി നർകോട്ടിക്സ് എംഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തണ്ടർ പ്രോഗ്രാമിന്റെ ഭാഗമായി അടിമാലിയിൽ പ്രവർത്തിക്കുന്ന ഈ കാർട്ട് എന്ന ഓൺലൈൻ കച്ചവട സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായികൾ പിടികൂടിയത് .

പാർസലിന് പുറമെയുള്ള വിലാസം വ്യാജമായതിനാൽ പാഴ്സൽ പാക്കറ്റുകൾ തിരിച്ചയക്കാൻ സ്ഥാനത്തിൽ സൂക്ഷിച്ചതായിരുന്നു. മിട്ടായി പാക്കറ്റുകളുടെ പുറമേ നൽകിയ മേൽവിലാസം വ്യാജമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ എക്സൈസ് സംഘത്തിന് ബോധ്യമായി .

സ്ഥാപന മാനേജ്മെന്റിനെയും ജീവനക്കാരെയും ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ തുടരന്വേഷണം ഉണ്ടാകുമെന്നും ജില്ലയിലെ മറ്റ് ഡെലിവറി ഗോഡൗണുകളിലും ഓൺലൈൻ കച്ചവട സ്ഥാപനങ്ങളിലും ഇത്തരത്തിൽ പരിശോധന കർശനമാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഇത്തരത്തിലുള്ള മിട്ടായി പാക്കറ്റുകൾ യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് വിപണിയിൽ ഇറക്കുന്നത് . ഇക്കാര്യങ്ങളിൽ മാതാപിതാക്കൾക്കും സ്കൂൾ അധ്യാപകർക്കും ശ്രദ്ധ വേണമെന്ന് ഉദ്യോഗസ്ഥർ ഓർമ്മപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!