KeralaLatest News

പൊലീസിൽ SHO സംവിധാനം മാറ്റാൻ നീക്കം ആരംഭിച്ചു; DGP ഉടന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും

പൊലീസിൽ എസ്.എച്ച്.ഒ സംവിധാനം മാറ്റാൻ നീക്കം ആരംഭിച്ചു. എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഡിജിപിക്ക് റിപ്പോർട്ട് കൈമാറി. എസ്.എച്ച്.ഒ സംവിധാനം അവസാനിപ്പിക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കൂടുതല്‍ കേസുകളുള്ളതും നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ സ്റ്റേഷനുകളില്‍ മാത്രം എസ്എച്ച്ഒ സംവിധാനം നിലനിർത്തും. ബാക്കി സ്റ്റേഷനുകളിൽ എസ്ഐമാർക്ക് ചാർജ് നൽകും.നിലവിലെ 484 സ്റ്റേഷനുകളില്‍ 70 ഇടത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടരും.

ബാക്കി 414 സ്റ്റേഷനിലും എസ്ഐമാരെത്തും. രണ്ട് അല്ലങ്കില്‍ മൂന്ന് സ്റ്റേഷനുകളുടെ മേല്‍നോട്ട ചുമതല ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കും. അതിന് മുകളില്‍ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ സബ് ഡിവിഷന്‍. നാല് മുതല്‍ ആറ് സ്റ്റേഷനുകള്‍ വരെ ഒരു ഡിവൈ.എസ്.പിയുടെ കീഴിലുണ്ടാകും. സമിതിയുടെ റിപ്പോർട്ട് ഡി.ജി.പി ഉടന്‍ സര്‍ക്കാരിന് കൈമാറും. ഒറ്റ ഘട്ടമായി പുതിയ രീതി നടപ്പാക്കാനാണ് ആലോചന.

പിണറായി വിജയൻ സർക്കാർ പൊലീസിൽ വരുത്തിയ വലിയ മാറ്റമായിരുന്നു എസ്എച്ച്ഒ സംവിധാനം. എന്നാൽ‌ ഇത് വലിയ പരാജയമായിരുന്നുവെന്ന് പൊലീസിൽ തന്നെ വിമർശനം ഉയർന്നിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഈ സംവിധാനം മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!