KeralaLatest NewsLocal news

നേര്യമംഗലം വനമേഖലയിലെ മുടങ്ങി കിടന്നിരുന്ന നിർമ്മാണ ജോലികൾ പുനരാരംഭിക്കുവൻ സർവ്വേ നടപടികൾ ആരംഭിച്ചു.

അടിമാലി : ദേശിയപാത വികസനത്തിന്റെ ഭാഗമായി നവീകരണ ജോലികൾ നടന്നുവന്നിരുന്ന നേര്യമംഗലം വനമേഖലയിൽ ഏതാനും നാളുകൾക്ക് മുമ്പായിരുന്നു കോടതി വ്യവഹാരങ്ങളിൽ കുടുങ്ങി നിർമ്മാണ ജോലികൾ നിർത്തി വയ്ക്കേണ്ടതായി വന്നത്. ദേശീയപാതയുടെ മറ്റ് ഇടങ്ങളിൽ റോഡ് നിർമ്മാണം തകൃതിയായി നടക്കുമ്പോഴും നേര്യമംഗലം വനമേഖലയിൽ നിർമ്മാണ ജോലികൾ തടസ്സപ്പെട്ടു കിടക്കുകയായിരുന്നു . റോഡ് നിർമ്മാണം തടസ്സപ്പെട്ടതോടെ ദേശീയപാത സംരക്ഷണ സമിതി അടക്കം ബഹുജന പ്രതിഷേധവുമായി രംഗത്ത് വരികയും റോഡ് നിർമ്മാണം പുനരാരംഭിക്കണം എന്ന് ആവശ്യം മുമ്പോട്ട് വയ്ക്കുകയും ചെയ്തിരുന്നു.

അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ അടക്കമുള്ള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കൾ ഇടുക്കിയിൽ എത്തിയപ്പോൾ റോഡ് നിർമ്മാണം പുനരാരംഭിക്കണം എന്ന് ആവശ്യം ശക്തമായി ഉന്നയിക്കുകയും യുഡിഎഫ് അധികാരത്തിലെത്തിയാൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തടസ്സം നീക്കാൻ നടപടി കൈ കൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഭരണം യു ഡി എഫ് നേടിയതോടെയാണ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തടസ്സം നീക്കാനുള്ള ഇടപെടൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്.

സർക്കാരിന്റെ നിർദ്ദേശാനുസരണം, ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് ഉദ്യോഗസ്ഥ സംഘം ഇന്ന് റോഡുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾക്ക് തുടക്കം കുറിച്ചു. സർവ്വേ നടപടികളടക്കം മറ്റു നടപടിക്രമങ്ങൾ കൂടി പൂർത്തീകരിച്ച് മുടങ്ങിക്കിടക്കുന്ന റോഡ് നിർമ്മാണം പുനരാരംഭിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ ദേശീയപാതയുടെ മറ്റിടങ്ങളിൽ റോഡ് നിർമ്മാണം അന്തിമഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു.

നേര്യമംഗലം വന മേഖലയിൽ പാതയുടെ വീതി വർധിപ്പിക്കുകയും സംരക്ഷണഭിത്തികളും ഓടകളും അടക്കം നിർമ്മിച്ച യാത്ര സുഗമമാക്കുകയും വേണം. നവീകരണ ജോലികളുടെ ഭാഗമായി കരാർ കമ്പനി നേര്യമംഗലം വനമേഖലയിൽ നിർമ്മാണ ജോലികൾക്ക് തുടക്കം കുറിച്ചിരുന്നു. ഈ ഘട്ടത്തിലായിരുന്നു നിർമ്മാണവുമായി ബന്ധപ്പെട്ട തടസ്സവാദം ഉന്നയിക്കപ്പെട്ടത്. വിഷയത്തിൽ പിന്നീട് കോടതി നിർമ്മാണം സംബന്ധിച്ച തീരുമാനം കൈക്കൊള്ളാനുള്ള അധികാരം ചീഫ് സെക്രട്ടറിയെ ഏൽപ്പിച്ചെങ്കിലും കഴിഞ്ഞ സർക്കാരിന്റെ ഭാഗത്ത് നിന്നും കാര്യമായ മുമ്പോട്ട് പോക്കുണ്ടായില്ല.

സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതോടെ എംപിയും എംഎൽഎയും അടക്കമുള്ള ജനപ്രതിനിധികൾ റോഡ് നിർമ്മാണം സാധ്യമാക്കണമെന്ന് ആവശ്യമനുസരിച്ച് സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നു.ഇതിന് പിന്നാലെയാണിപ്പോൾ സർവ്വേ നടപടികൾക്ക് തുടക്കം കുറിച്ചിട്ടുള്ളത്.ദിവസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നിർമ്മാണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ലാൻഡ് റവന്യൂ കമ്മീഷണർ ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. നിലവിൽ ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14 കിലോമീറ്റർ ഭാഗത്താണ് നിർമ്മാണ ജോലികൾ മുടങ്ങിക്കിടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!