KeralaLatest News

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി; ‘ഭരണവിരുദ്ധവികാരം പൊതുവെ ഇല്ലെന്നു പറയാം, എന്നാല്‍ ഭരണത്തില്‍ വന്ന വീഴ്ചകള്‍ ബാധിച്ചു’; ഒടുവില്‍ സമ്മതിച്ച് സിപിഐഎം

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങളില്‍ ഭരണവിരുദ്ധവികാരവും ഉണ്ടെന്ന് സമ്മതിച്ച് സിപിഐഎം. പത്ത് വര്‍ഷത്തെ ഭരണം മൂലം സംഘടനാരംഗത്ത് മുരടിപ്പുണ്ടായി. സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. തിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി സംസ്ഥാന പ്ലീനം വിളിച്ചേക്കും. (CPIM’s Defeat in the assembly elections)ഭരണവിരുദ്ധവികാരം പൊതുവെ ഇല്ലെന്നു പറയാം എന്നാല്‍ ഭരണത്തില്‍ വന്ന വീഴ്ചകള്‍ ബാധിച്ചു എന്നാണ് പറയുന്നത്. സര്‍ക്കാരിന്റെ ചില ഭരണ നടപടികളോട് ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്നും അത് എതിരായി വോട്ട് ചെയ്യാന്‍ കാരണമായെന്നുമാണ് വിലയിരുത്തല്‍. തുടര്‍ ഭരണത്തില്‍ സംഘടന മുരടിച്ചെന്നും സിപിഐഎം വിലയിരുത്തുന്നു.

പത്ത് കൊല്ലത്തെ ഭരണം മൂലം സംഘടനാരംഗത്ത് മുരടിപ്പുണ്ടായി. തിരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് നയിച്ച സംഘടനാ വീഴ്ചയുടെ മുഖ്യകാരണമിതാണ്. പലവിഭാഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയി. ഒറ്റപ്പെട്ട നിലയിലുളള തിരുത്തല്‍ കൊണ്ട് ഫലമുണ്ടാകില്ല. തിരുത്തല്‍ എല്ലാ തലത്തിലും വേണം – എന്നെല്ലാമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.

അതേസമയം, പരാജയത്തിന്റെ ഉത്തരവാദികള്‍ വ്യക്തികള്‍ അല്ലെന്നും സിപിഐഎം ആവര്‍ത്തിച്ചു. പരാജയത്തില്‍ കുട്ടായ ഉത്തരവാദിത്വമെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതെങ്കിലും ഒരാളുടെ മാത്രം വീഴ്ചയല്ല പരാജയത്തിന് കാരണം. .പാര്‍ട്ടി നേതൃത്വത്തിന്റെ കൂട്ടായ വീഴ്ചയാണ്. വിമര്‍ശനാത്മകമായി ഉള്‍ക്കൊണ്ട് സ്വയം തിരുത്തണം. തിരുത്താന്‍ തയാറാകാത്തവരെ തിരുത്തിക്കണം – റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂനപക്ഷ വിഭാഗങ്ങളിലെ അധിക വോട്ടുകള്‍ ഇത്തവണ കിട്ടിയില്ല. 2016ലും 2021 ലും പരമ്പരാഗത വോട്ടുകള്‍ക്കപ്പുറം ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ വോട്ട് ലഭിച്ചു. ക്രിസ്ത്യന്‍ – മുസ്ലീം വിഭാഗങ്ങളില്‍നിന്ന് കൂടുതല്‍ വോട്ട് ലഭിച്ചിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളിലെ അധിക വോട്ട് ഇത്തവണ കിട്ടിയില്ല. ഭൂരിപക്ഷ വോട്ടുകളും വിചാരിച്ച പോലെ വന്നില്ല. ബിജെപി വളര്‍ച്ച ഗൗരവത്തോടെ കാണണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ഗൗരവത്തോടെ കാണണo. മൂന്ന് സീറ്റ് ജയിച്ച ബിജെപി ആറിടത്ത് രണ്ടാമത് എത്തിയതും അപകടകരമാണ്. പത്തു കൊല്ലത്തെ തുടര്‍ഭരണം ജനങ്ങളെ എതിരാക്കി. ഭരണത്തില്‍ തെറ്റായ പ്രവണതകള്‍ ഉണ്ടായി. ഭരണമാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു – റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!