
മൂന്നാർ : മൂന്നാറിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന സൈലന്റ് വാലിയിലെ കടയും തകർത്തു. കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങളും നശിപ്പിച്ചു. കൂടാതെ പ്രദേശത്തെ ബസ് കാത്തിരിപ്പികേന്ദ്രവും തകർത്തു. പ്രദേശത്ത് കഴിഞ്ഞ ഒരു മാസത്തോളമായി കാട്ടാനയുടെ സാന്നിധ്യം ഉണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം.
കഴിഞ്ഞ ദിവസങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പ്രദേശത്തെ പശുക്കൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കാട്ടുകോമ്പൻ പടയപ്പയുടെ ആക്രമണവും. പ്രദേശത്ത് നിയോഗിച്ചിരിക്കുന്ന ആർ ആർ ടി സംഘം ആനയെ കൃത്യമായി നിരീക്ഷിക്കുന്നില്ലന്ന പരാതിയും പ്രദേശവാസികൾ മുന്നോട്ടുവയ്ക്കുന്നു.



