Latest NewsLocal news
മറയൂർ പള്ളനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ സ്കൂൾ വിദ്യാർത്ഥിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു…

മൂന്നാർ :ഇന്ന് രാവിലെ മറയൂർ പള്ളനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ അടിമലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതു കൈക്ക് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ സ്കൂളിൽ പോകുന്നതിനായി സ്കൂൾ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് അപ്രത്യക്ഷമായി കാട്ടുപോത്തിനെ ആക്രമണം ഉണ്ടായത്.

റോഡിലേക്ക് ഓടിയെത്തിയ കാട്ടുപോത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ കൊമ്പുകൊണ്ട് കുത്തിയെറിയുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തെ തുടർന്ന് വനം വകുപ്പിനെതിരെ കടുത്ത പ്രതിഷേധവുമായിട്ടാണ് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്.



