KeralaLatest NewsLocal news

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം

കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളിപ്പതാലിലാണ് ഇന്നലെ രാത്രി കാട്ടാന ആക്രമണമുണ്ടായത് കാട്ടാന രണ്ടു വീടുകൾ തകർത്തു. ഇടുക്കി കഞ്ഞിക്കുഴി
ചുരുളിപ്പതാലിൽ പത്രോസ്, ബേബി എന്നിവരുടെ വീടുകളാണ് ഇന്നലെ രാത്രിയിൽ കാട്ടാനകൾ തകർത്തത് സംഭവസമയത്ത് വീടുകളിൽ ആരും ഉണ്ടായിരുന്നില്ല. പത്രോസ് മകനുമായി ആശുപത്രിയിൽ പോയ സമയം ആയിരുന്നു.

ബേബിയുടെ കുടുംബവും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കാട്ടാനകൾ എത്തിയത്. രാത്രി ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനകൾ വീടുകളുടെ വാതിലുകളും ജനാലകളും തകർത്ത് അകത്ത് കടന്ന് വീടിനുള്ളിലെ ഗൃഹോപകരണങ്ങളും വീട്ടുപകരണങ്ങളും നശിപ്പിച്ചു. അരിയുൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളും പൂർണ്ണമായും നശിപ്പിച്ചു.

കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെടുന്ന ജനവാസ മേഖലയിലാണ് സംഭവം. സമീപത്ത് വനമേഖലയാണ്
പാൽക്കുളംമേട് മണിയാറൻ കുടി ഭാഗങ്ങളിൽ നിന്നാണ് കാട്ടാനകൾ സ്ഥിരമായി ഈ പ്രദേശത്തേക്ക് എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. വന്യമൃഗശല്യത്തിൽ കൃഷിനാശവും ഇവിടെ പതിവാണ്. തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണം ജീവനു ഭീഷണിയാവുന്നു എന്നുമാണ് നാട്ടുകാർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!