KeralaLatest NewsLocal news

അടിമാലിക്കാരുടെ പഞ്ചാരകുത്ത് വെള്ളച്ചാട്ടം ജലസമൃദ്ധമായി…

അടിമാലി : മണ്‍സൂണ്‍കാലമെത്തുന്നതോടെ അടിമാലി കൂമ്പന്‍പാറ വഴിയുള്ള യാത്രക്കിടയിലെ മനോഹരകാഴ്ച്ചകളിലൊന്നാണ് അടിമാലിക്കാരുടെ പഞ്ചാരക്കുത്ത് വെള്ളച്ചാട്ടം.മഴകനത്തതോടെ പഞ്ചാരകുത്ത് ജലസമൃദ്ധമായി പാറക്കെട്ടിലൂടങ്ങനെ ഒഴുകി തുടങ്ങി.

കീഴാക്കാംതൂക്കായ മലമുകളില്‍ നിന്നും വെള്ളം പഞ്ചസാരത്തരികള്‍ പോലെ താഴേക്ക് പതിക്കുന്ന കാഴ്ച്ച പഞ്ചാരകുത്തിനാ പേര് നല്‍കി.വെണ്‍മേഘങ്ങളെ തൊട്ട് നില്‍ക്കുന്ന മലഞ്ചെരുവും പാറയിടുക്കിലൂടെ ഒഴുകിയെത്തുന്ന കാട്ടരുവിയുമാണ് പഞ്ചാരകുത്തിനെ സജീവമാക്കുന്നത്.

താഴേക്ക് പതിക്കുന്ന ജലകണങ്ങളെ ഇടക്കിടെയെത്തുന്ന കാറ്റ് വീശിയകറ്റും.കാറ്റകലുന്നതോടെ ജലപാതം വീണ്ടും മണ്ണിനെ പുല്‍കും.പരന്ന പച്ചപ്പിനിടയില്‍ കോടമഞ്ഞിന്റെ മേലാങ്കിയണിഞ്ഞ മലഞ്ചെരുവില്‍ വെള്ളിവര തീര്‍ക്കുന്ന പഞ്ചാരകുത്തിന്റെ വിദൂരകാഴ്ച്ചയും മനോഹരമാണ്.

കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലൂടെ അടിമാലി പിന്നിട്ട് മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് അകലെ നിന്നീ പഞ്ചാരകുത്ത് കാണാം.കണ്ണിലുടക്കുന്ന ഈ മനോഹര കാഴ്ച്ച ക്യാമറയില്‍ ഒപ്പിയെടുത്താണ് സഞ്ചാരികള്‍ പലരും മുമ്പോട്ട് പോകാറ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!