
മൂന്നാർ : കഴിഞ്ഞ ദിവസമാണ് ചട്ടമൂന്നാറിൽ വളർത്തുമൃഗത്തിന് നേരെ കടുവയുടെ ആക്രമണമുണ്ടായത്. മെയ്യാൻ വിട്ട പശുവിനെയാണ് ആക്രമിച്ചത്. ചട്ടമൂന്നാർ സ്വദേശിയായ ശരവണന്റെ പശുവാണ് കൊല്ലപ്പെട്ടത്. ആറുമാസത്തിനിടെ പ്രദേശത്ത് ഇരുപത്തിയഞ്ചാമത്തെ വളർത്തുമൃഗമാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നത്.
പ്രദേശത്ത് നിരന്തരം വന്യമൃഗങ്ങളെ ആക്രമണം രൂക്ഷമാണ്. ഇതിനെതിരെ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നൽകണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.



