അപ്പർ ചെങ്കുളം ടണൽ നിർമ്മാണം : കെഎസ്ഇബി പ്രോജക്ട് ഓഫീസിലേക്ക് ബഹുജന പ്രതിഷേധ മാർച്ചും ധർണയും നടന്നു .

അടിമാലി :അപ്പർ ചെങ്കുളം ജലവൈദ്യുതിയുമായി ഭാഗമായി ചെങ്കുളം ഡാമിൽ നിന്നും വെള്ളത്തൂവലിലേക്ക് നിർമ്മിക്കുന്ന ടണൽ നിർമ്മാണത്തിലെ അപാകതകളുമായി ബന്ധപ്പെട്ട് കെഎസ്ഇബി പ്രോജക്ട് ഓഫീസിന് മുന്നിലേക്ക് ബഹുജന പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.
മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് 150 മുതൽ 200 വരെയുള്ള കുഴികൾ അടച്ച് നിർമ്മാണ പ്രവർത്തനത്തിന് ഭാഗമായി സ്ഫോടനങ്ങൾ നടത്തുന്നത്. സ്ഫോടന സമയത്ത് മൂന്ന് കിലോമീറ്റർ ദൂരപരിധിയിലുള്ള വീടുകൾക്കും മറ്റു കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുന്നു എന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. പുതിയ ടെക്നോളജി ഉപയോഗിച്ച് നിർമാണപ്രവർത്തനങ്ങൾ നടത്തണം , പ്രദേശത്ത് വീടുകൾക്കും വ്യവസായി സ്ഥാപനങ്ങൾക്കും നാശനഷ്ടം ഉണ്ടാകാത്ത രീതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണം, നിലവിൽ നാശനഷ്ടം ഉണ്ടായ വീടുകൾക്കും കെട്ടിടങ്ങൾക്കും കുടിവെള്ള സ്രോതസ്സുകൾക്കും അർഹമായ നഷ്ടപരിഹാരം നൽകുക എന്നി ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവയ്ക്കുന്നത്.
ഇക്കാര്യത്തിൽ നടപടികൾ ഉണ്ടായിട്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് പ്രദേശവാസികൾ പറഞ്ഞു. യോഗത്തിൽ വെള്ളത്തുകൾ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിസി ജയൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി, അബ്ദുൾ കലാം സജി പൂതക്കുഴി, പഞ്ചായത്ത് മെമ്പർമാർ പൊതുപ്രവർത്തകർ തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.



