KeralaLatest NewsLocal news

അടിമാലി എസ് എൻ ഡി പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളേജും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

അടിമാലി : പൊതുസമൂഹത്തിന് മാതൃകയായി അടിമാലി എസ് എൻ ഡി പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളേജും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈഹാനത്ത് ഷുക്കൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ മുന്നിട്ടിറങ്ങാൻ ഇത്തരം ക്യാമ്പുകൾ സഹായിക്കും എന്ന് സ്കൂൾ പ്രിൻസിപ്പൽ അജി എംഎസ് പറഞ്ഞു .

സ്കൂളിലെ സെമിനാർ ഹാളിൽ നടന്ന ക്യാമ്പിൽ അടിമാലി മേഖലയിലെ 100ൽ പരം ആളുകളാണ് സ്വമേധയാ രക്തം ദാനം ചെയ്യുന്നതിനായി മുന്നോട്ടുവന്നത്. ക്യാമ്പിൽ വെച്ച് 30-ൽ അധികം യൂണിറ്റ് രക്തം ശേഖരിക്കുവാൻ സാധിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അജി എം.എസ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അജയ് ബി, ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും നേതൃത്വത്തിലാണ് രക്തശേഖരണ ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിൽ പങ്കെടുത്ത രക്തദാതാക്കൾക്ക് എൻ.എസ്.എസ് വോളന്റിയർമാർ ആവശ്യമായ സേവനങ്ങളും ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.
സ്റ്റാഫ് സെക്രട്ടറി രമ്യമോൾ, അധ്യാപകൻ സന്തോഷ് പ്രഭ, മെഡിക്കൽ കോളേജിൽ നിന്നുമുള്ള ഡോക്ടർ എൽസീന, ഡോക്ടർ ബിനിജ, ബ്ലഡ് ബാങ്ക് കൗൺസിലർ ധന്യാമോൾ സി ഡി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!