
ഇടുക്കി : കുമളി ചക്കുപള്ളം മാങ്കവലയിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരം വീണ് തൊഴിലാളി മരിച്ചു. തമിഴ്നാട്ടിലെ ഗൂഡല്ലൂർ സ്വദേശിനിയായ പെരുമായിയാണ് മരിച്ചത്. ഇന്ന് രാവിലെ തമിഴ്നാട്ടിൽ നിന്ന് എത്തിയ പെരുമായി ഏലത്തോട്ടത്തിൽ കായെടുത്തുകൊണ്ടിരിക്കെയായിരുന്നു അപകടം. സമീപത്തുണ്ടായിരുന്ന ഉണങ്ങിയ മരം വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെരുമായിയെ ഉടൻ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.
.



