BusinessNational

സപ്ലൈകോയ്ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്രം; നടപടി മന്ത്രി അനൂപ് ജേക്കബ് – പ്രഹ്ലാദ് ജോഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ

സപ്ലൈകോയ്ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം. മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തുക അനുവദിച്ചത്. സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ട്വന്റിഫോര്‍ വാര്‍ത്ത നല്‍കിയിരുന്നു. ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് മന്ത്രി കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. 200 കോടി രൂപ കൂടി ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചതായി അനൂപ് ജേക്കബ് വ്യക്തമാക്കി.സപ്ലൈകോക്ക് 4169 കോടിയുടെ കടബാധ്യതയെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.432 കോടി രൂപവിതരണക്കാര്‍ക്കും നല്‍കാനുണ്ട്.

എഫ്എംസിജി, ശബരി ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍, ശബരി വെളിച്ചെണ്ണ, സബ്സിഡി സാധനങ്ങള്‍, പഞ്ചസാര തുടങ്ങിയ വിഭാഗങ്ങളിലായി നിരവധി ചെറുകിട-വന്‍കിട സ്ഥാപനങ്ങള്‍ക്കാണ് സപ്ലൈകോ തുക കൈമാറാനുള്ളത്. വലിയ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും സര്‍ക്കാര്‍ നല്‍കുന്ന തുക വളരെ കുറവ് എന്നായിരുന്നു വിതരണക്കാരുടെ ആക്ഷേപം. 10 വര്‍ഷത്തിനിടെ സര്‍ക്കാര്‍ നല്‍കിയത് 1813 കോടി മാത്രമാണ്. സര്‍ക്കാര്‍ അനുവദിക്കുന്ന തുക പഴയ കടങ്ങള്‍ തീര്‍ക്കാനാണ് ഇപ്പോള്‍ മാറ്റിവെക്കുന്നത്. കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ നിന്ന് ഇതുവരെ സപ്ലൈകോക്ക് കരകയറാന്‍ ആയിട്ടില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!