സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുക: പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.

അടിമാലി : സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുക., തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കെഎസ്ആർടിസി ബസിലെ ഏർപ്പെടുത്തിയ പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധർണ്ണ സംഘടിപ്പിച്ചത്. അടിമാലി പ്രൈവറ്റ് ബസ്റ്റാൻഡിൽ നടന്ന ധർണ ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ കെ കലേശൻ ഉദ്ഘാടനം ചെയ്തു.
പ്രിയദർശിനി പദ്ധതി കേരളത്തിലെ സ്ത്രീകൾക്ക് ഗുണകരമാണ്. ഇത് സ്വകാര്യ ബസ് മേഖലയിലും കൂടി പ്രാവർത്തികമാക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും, സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്നും സ്വീകരിക്കണമെന്നുമാണ് സമരത്തിൽ ഉയർന്നത് . യൂണിയൻ ഏരിയാ സെക്രട്ടറി ടി കെ സുധേഷ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.ജെ ദേവസ്യ, സിപിഐ എം ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ, മാത്യു ഫിലിപ്പ്, വി.ബി മോഹനൻ, പി സി രാജൻ, പി.എസ് സിദ്ധിക്ക്, കെ.സ് സോമൻ, സി.ആർ അഖിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.



