സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രീംകോടതി. വഖഫ് ബോര്‍ഡ് സെക്രട്ടറിക്ക് എക്സ് ഒഫിഷ്യോ അംഗമായി തുടരാമെന്ന് സുപ്രിംകോടതി പറഞ്ഞു. ഇത് സംസ്ഥാന വഖഫ് ബോര്‍ഡിന് വലിയ ആശ്വാസം നല്കുന്ന തീരുമാനമാണ്. ( State Waqf Board can continue operations; Supreme Court)ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാനവരി സുപ്രീംകോടതി റദ്ദാക്കി. സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കിക്കൊണ്ടുള്ള സുപ്രിംകോടതിയുടെ ഉത്തരവാണ് ഇന്ന് വന്നത്.
സംസ്ഥാന വഖഫ് ബോര്‍ഡിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയാണ് ഹൈക്കോടതി താത്ക്കാലികമായി നിയന്ത്രിച്ചിരുന്നത്. ഇതിലാണ് സുപ്രീംകോടതി തിരുത്തല്‍ വരുത്തിയിരിക്കുന്നത്. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച് ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്നും സുപ്രീംകോടതി ചോദിച്ചു.
എന്നാല്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടരുതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതിയിലും സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ആവശ്യങ്ങളോട് വിയോജിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തിരുന്നത്. ഇത് തന്നെയാണ് ഇന്ന് സുപ്രീംകോടതിയിലും കണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നുവെന്നായിരുന്നു വഖഫ് ബോര്‍ഡ് ഉയര്‍ത്തിയ രാഷ്ട്രീയ വിമര്‍ശനം



